Latest NewsKerala

അറബി പഠിപ്പിക്കാനെത്തുന്നത് ലെെംഗിക ദൃശ്യങ്ങളുമായി, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായത് പിഞ്ചു കുഞ്ഞുങ്ങൾ

കൊല്ലം:  കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ച സംഭവത്തിൽ അറബി അധ്യാപകൻ അറസ്റ്റിലായി. തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തി ഷായാണ് പൊലീസിൻ്റെ പിടിയിലായത്. പ്രതി ഭിന്നശേഷിക്കാരനാണ്. തൻ്റെ മൊബൈൽ ഫോണിൽ ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ കാണിച്ചാണ് ഇയാൾ പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളാണ് ഇയാളുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായതെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടികളെ ലെെംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ അധ്യാപകനെതിരെ പരാതി ഉയർന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ബാത്തി ഷായെ മടത്തറയിൽ നിന്നാണ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റിനു പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അതേസമയം, പ്രതി മൂന്നുമാസം മുൻപാണ് സ്കൂളിൽ ജോലിക്കു കയറിയതെന്നാണ് റിപ്പോർട്ടുകൾ. ജോലിക്ക് കയറി ദിവസങ്ങൾ കഴിഞ്ഞതോടെ പ്രതിയെക്കുറിച്ചുള്ള പരാതികൾ ഉയരുകയായിരുന്നു. സ്കൂളിൽ ജോലിക്കു പ്രവേശിച്ചത് മുതൽ ഇയാൾ കുട്ടികളെ തൻ്റെ മൊബൈലിലെ ലൈംഗിക ദൃശ്യങ്ങൾ കാട്ടുന്നത് പതിവായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

മൊബൈലിൽ ശേഖരിച്ചുള്ള ലൈംഗിക ദൃശ്യങ്ങൾ പെൺകുട്ടികളെ കാട്ടുകയും അവർക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്യുകയായിരുന്നു പ്രതിയുടെ രീതി. സംഭവം പലതവണ ആവർത്തിച്ചതോടെ കുട്ടികൾ വീട്ടിൽ വിവരം പറയുകയായിരുന്നു. നെറ്റ് അന്വേഷണത്തിൽ നിരവധി കുട്ടികൾക്ക് ഇത്തരത്തിൽ അനുഭവമുണ്ടായതായി വ്യക്തമാവുകയും ചെയ്തു.

തുടർന്നാണ് രക്ഷിതാക്കൾ കുളത്തൂപ്പുഴ പൊലീസിൽ വിവരം അറിയിച്ചത്. പരാതി ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇതിനിടെ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് തിരുവനന്തപുരം- കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മടത്തറയിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button