
തിരുവനന്തപുരം : സ്‌ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപ്പെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍.എ കെ ശശീന്ദ്രൻ നിയമസഭയിലുണ്ടെങ്കില്‍ യുവമോര്‍ച്ച സഭ തടസ്സപ്പെടുത്തുമെന്നും സമ്മേളനം നടക്കുമ്പോള്‍ യുവമോര്‍ച്ച പ്രതിഷേധം നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. മന്ത്രി രാജി വെച്ചില്ലെങ്കില്‍ വഴിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. അല്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ എ കെ ശശീന്ദ്രന്‍ രാജിവെച്ച് പുറത്തുപോകണമെന്നും പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.
Read Also : രാജ് കുന്ദ്ര ബ്ലൂ ഫിലിം നിർമ്മിച്ച കേസ്: ശില്പ ഷെട്ടിയുടെ പങ്കിനെ കുറിച്ച് പോലീസ്
കേസില്‍ ഗുരുതരമായ ഈടപെടലാണ് എ കെ ശശീന്ദ്രന്‍ നടത്തിയിരിക്കുന്നതെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. പൊതുസമൂഹത്തിന് മാതൃകയാകേണ്ട മന്ത്രിയാണ് പീഡനവിവരം മറിച്ചുവെച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
Post Your Comments