Latest NewsCricketNewsSports

അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു: ദ്രാവിഡ് നൽകിയ ഉപദേശം വെളിപ്പെടുത്തി ചഹർ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ മുൻനിര താരങ്ങൾ കൂടാരം കയറിയപ്പോൾ ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് തുണയായത്.

82 പന്തിൽ നിന്നും ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം പുറത്താകാതെ 69 റൺസാണ് ചഹർ നേടിയത്. ഇപ്പോഴിതാ ബാറ്റിംഗിന് ഇറങ്ങുന്നതിന് മുമ്പ് കോച്ച് രാഹുൽ ദ്രാവിഡ് നൽകിയ ഉപദേശമാണ് ചഹർ വെളിപ്പെടുത്തുന്നത്.

‘രാജ്യത്തിനുവേണ്ടി ഇതിലും മികച്ച രീതിയിൽ മത്സരം ജയിക്കാൻ സാധിക്കില്ല. എല്ലാ പന്തുകളും കളിക്കാനാണ് ദ്രാവിഡ് നിർദേശിച്ചത്. അദ്ദേഹം കോച്ചായിരുന്നപ്പോൾ ഇന്ത്യ എയ്ക്കുവേണ്ടി ചില ഇന്നിംഗ്സുകൾ കളിച്ചിരുന്നു. ദ്രാവിഡിന് എന്നിൽ വിശ്വാസമുണ്ടെന്ന് കരുതുന്നു. ഏഴാം നമ്പറിൽ വരെ ബാറ്റ് ചെയ്യാനുള്ള യോഗ്യത എനിക്കുണ്ടെന്ന് രാഹുൽ സർ പറഞ്ഞു’.

Read Also:- മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം!

അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു. ടീമിന്റെ ലക്ഷ്യം 50ൽ താഴെയെത്തിയപ്പോൾ വിജയിക്കാൻ സാധിക്കുമെന്ന് വിശ്വാസമായി. അതിനു മുമ്പ് ബോളും റൺസും ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് ചില റിസ്കുകൾ എടുക്കാൻ തീരുമാനിക്കുകയായിരുന്നു’ മത്സരശേഷം ദീപക് ചഹർ പറഞ്ഞു. കൊളംബോയിൽ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button