Latest NewsFootballNewsSports

ബാലപീഡനാരോപണം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരത്തെ ക്ലബിൽ നിന്ന് പുറത്താക്കി

മാഞ്ചസ്റ്റർ: കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ക്ലബ് എവർട്ടന്റെ സുപ്രധാന താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ മുൻനിര താരത്തിനെ ക്ലബ് അന്വേഷണ വിധേയമായി പുറത്താക്കിയിട്ടുണ്ട്. ബാലപീഡനാരോപണത്തിൽ എവർട്ടൺ താരത്തിനെ ജൂലൈ 16നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടു. ഏതു കളിക്കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസും ക്ലബും വ്യക്തമാക്കിയിട്ടില്ല. മുപ്പത്തിയൊന്നുകാരനായ താരമാണ് പിടിയിലായതെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എവർട്ടന്റെ ആദ്യ ഇലവനിൽ സ്ഥിരം ഇടം കണ്ടെത്തുന്നയാളാണ് ഈ കളിക്കാരൻ. ഐസ്ലൻഡ് താരം ഗിൽഫി സിഗുർഡ്സനാണ് കേസിൽപ്പെട്ടതെന്നും സൂചനയുണ്ട്.

Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ‘വ്യായാമം’

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകുമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും എവർട്ടൺ അധികൃതർ വ്യക്തമാക്കി. പ്രീമിയർ ലീഗിലെ ഒരു പ്രധാന താരം ഗുരുതര ലൈംഗിക ആരോപണത്തിന് വിധേയമാകുന്നത് ഇതാദ്യമായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button