കൊല്‍ക്കത്ത : ഫോണ്‍ ചോര്‍ത്തല്‍ തടയാനായി താൻ ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഞാനെന്‍റെ ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണ്. ഓഡിയോ ആയാലും വീഡിയോ ആയാലും അവര്‍ ചോര്‍ത്തും’ എന്നായിരുന്നു പൊതിഞ്ഞുവെച്ച ഫോണ്‍ ഉയര്‍ത്തിപ്പിടിച്ച് മമത പറഞ്ഞത്.
മന്ത്രിമാരുടെയും ജഡ്‌ജിമാരുടെയും വരെ ഫോണ്‍ ചോര്‍ത്തിയെന്നും ജനാധിപത്യത്തെ കേന്ദ്രസർക്കാർ നശിപ്പിച്ചെന്നും മമത കുറ്റപ്പെടുത്തി.ഡല്‍ഹിയിലും ഒഡീഷയിലുമൊക്കെയുള്ള തന്‍റെ സഹപ്രവര്‍ത്തകരോട് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും പെഗാസസ് വളരെ അപകടകാരിയാണെന്നും മമത പറഞ്ഞു.
Read Also : വാക്‌സിനേഷന് വേഗം പകർന്ന് കേന്ദ്രസർക്കാർ: മുന്നിൽ ഈ മൂന്ന് സംസ്ഥാനങ്ങൾ, വിതരണം ചെയ്ത ഡോസിന്റെ കണക്ക് പുറത്ത്
ജനങ്ങളെ കേന്ദ്ര സർക്കാർ അപഹസിക്കുകയാണെന്നും മമത പറഞ്ഞു. എനിക്ക് ചില നേരം ആരോടും സംസാരിക്കാന്‍ സാധിക്കില്ല. എനിക്ക് ഡല്‍ഹി മുഖ്യമന്ത്രിയെയോ ഒഡീഷ മുഖ്യമന്ത്രിയേയോ വിളിക്കാന്‍ സാധിക്കില്ല എന്നും മമത പറഞ്ഞു. ജനാധിപത്യത്തില്‍ നിന്ന് മാറ്റി രാജ്യത്തെ നിരീക്ഷണത്തിന് അകത്താക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.
Post Your Comments