
കൊൽക്കത്ത: കോൺഗ്രസിനെ വിമർശിച്ച മമത ബാനർജിയെ ആക്ഷേപിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്ത്. ഭ്രാന്തുള്ള ഒരാളോട് പ്രതികരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കോണ്‍ഗ്രസിന് 700 എം.എല്‍.എമാരുണ്ട്. ദീദിക്ക് അതുണ്ടോയെന്നും പ്രതിപക്ഷത്തിന്റെ മൊത്തം വോട്ട് വിഹിതത്തിന്റെ 20 ശതമാനമാണ് കോണ്‍ഗ്രസിനുള്ളത്. അവര്‍ക്ക് അതുണ്ടോയെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.
Also Read:‘എനിക്ക് എന്റെ രാജ്യമാണ് വലുത്, അതിനാൽ ബി.ജെ.പിയിൽ ചേർന്നു’: മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ്
‘എന്തുകൊണ്ടാണ് നിങ്ങള്‍ കോണ്‍ഗ്രസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നത്? കോണ്‍ഗ്രസ് ഇല്ലായിരുന്നുവെങ്കില്‍ മമത ബാനര്‍ജിയെപ്പോലുള്ളവര്‍ ജനിക്കുമായിരുന്നില്ലെന്ന് അവര്‍ ഓര്‍ക്കണം. ബിജെപിയെ പ്രീതിപ്പെടുത്താന്‍ ഗോവയില്‍ പോയ അവര്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. നിങ്ങള്‍ ഗോവയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി, ഇത് എല്ലാവര്‍ക്കും അറിയാം’, അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.
അതേസമയം, മമതാ ബാനർജിയുടെ പരാമർശം മോശമായെന്നും അത് തിരുത്തണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ബി.ജെ.പിയെ നേരിടാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിക്കണമെന്നും, കോണ്‍ഗ്രസിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നുമായിരുന്നു മമതയുടെ വിവാദ പ്രസ്താവന.
Post Your Comments