ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനർജി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബിജെപിക്കു വെല്ലുവിളിയായിരിക്കുമെന്നും രാജ്യത്തെ നിയമസഭാ സാമാജികരുടെ പകുതിയിലേറെ ബിജെപി ഇതര പാര്ട്ടികളില്പ്പെട്ടവരാണെന്നും മമത പറഞ്ഞു.
‘പോരാട്ടം അവസാനിച്ചിട്ടില്ല, യുപിയില്‍ ഭരിക്കാനായില്ലെങ്കിലും സമാജ്വാദി പാര്‍ട്ടിയ്ക്ക് ഇത്തവണ കൂടുതല്‍ എംഎല്‍എമാരുണ്ട്. ഈ ജൂലൈ 24 നു രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി പൂര്‍ത്തിയാകും. രാജ്യസഭയിലെ 233 അംഗങ്ങള്‍ക്കു പുറമേ ലോക്സഭയിലെ 543 അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ 4,120 പ്രതിനിധികളും ഉള്‍പ്പെടെ 4,896 വോട്ടര്‍മാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ളത്. അതുകൊണ്ട് തന്നെ ഒരു മത്സരം കാത്തിരുന്ന് കാണാം’, മമതാ ബാനർജി വെല്ലുവിളിച്ചു.
അതേസമയം, തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നിന്ന് കോൺഗ്രസും ഇതര പാർട്ടികളും ഇതുവരെ കരകയറിയിട്ടില്ല. പിന്നെ എങ്ങനെയാണ് വെല്ലുവിളി ഉയർത്താൻ പോകുന്നതെന്നാണ് മമതയോട് വിമർശകർ ചോദിക്കുന്നത്.
Post Your Comments