Latest NewsNewsIndia

വാക്‌സിനേഷന് വേഗം പകർന്ന് കേന്ദ്രസർക്കാർ: മുന്നിൽ ഈ മൂന്ന് സംസ്ഥാനങ്ങൾ, വിതരണം ചെയ്ത ഡോസിന്റെ കണക്ക് പുറത്ത്

ന്യൂഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി രാജ്യം. ഇതുവരെ 415 മില്യൺ വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇന്നലെ വൈകീട്ട് ഏഴ് മണിവരെയുള്ള കണക്കുകൾ അനുസരിച്ച് 415,225,632 വാക്സിൻ ഡോസുകൾ കുത്തിവെച്ചു. ഇതിൽ ചൊവ്വാഴ്ച മാത്രം 3,179,469 ഡോസുകളാണ് വിതരണം ചെയ്തത്.

Read Also: എണ്ണ ഉത്പ്പാദനം, സൗദിയും യുഎഇയും തമ്മില്‍ മഞ്ഞുരുക്കം : കുത്തനെ ഉയരുന്ന എണ്ണ വിലയില്‍ തീരുമാനമാകും

1,503,713 പേർ വാക്സിന്റെ ആദ്യ ഡോസും, 136,257 പേർ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ള 129,252,381 പേർ വാക്സിന്റെ ആദ്യ ഡോസും, 5,211,066 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയതെന്നും അധികൃതർ അറിയിച്ചു.

Read Also: താലിബാനെ തുരത്താന്‍ ഇന്ത്യയുടെ സഹായം തേടി അഫ്ഗാന്‍,  അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്താന്‍ സൈനിക മേധാവി

shortlink

Related Articles

Post Your Comments

Related Articles


Back to top button