ന്യൂഡൽഹി: ഒന്നിലധികം ഇന്ത്യൻ അത്‌ലറ്റുകൾ ടോക്കിയോയിൽ നിന്ന് സ്വർണ്ണ മെഡലുകളുമായി മടങ്ങിവരുമെന്ന് ഇന്ത്യയുടെ 2008 ബീജിംഗ് ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര. ജപ്പാനിലെ തലസ്ഥാനത്തേക്ക് 127 അംഗ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ട്. ടോക്കിയോയിൽ 85 മെഡൽ വിഭാഗങ്ങളിലായി ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും.
‘എല്ലായ്‌പ്പോഴും രാജ്യത്തിന് മെഡൽ നേടുന്നതിന് ഷൂട്ടിംഗ് ടീമിൽ നിന്ന് വലിയ പ്രതീക്ഷകളുണ്ടാകും. വ്യക്തിഗത മത്സരങ്ങളിൽ ഇന്ത്യക്കുള്ള സ്വർണ്ണ മെഡൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. യുവ ഷൂട്ടർമാരായ മനു ഭാക്കർ, സൗരഭ് ചൗധരി എന്നിവരാണ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മത്സരിക്കുന്നത്. ഷൂട്ടിങ്ങാണ് ഇന്ത്യക്ക് മികച്ച പ്രതീക്ഷ നൽകുന്നത്’.
Read Also:- നന്നായി ഉറങ്ങാം ഉന്മേഷത്തോടെ ഉണരാം!
‘ടോക്കിയോയിൽ നിന്ന് സ്വർണ്ണ മെഡലുകളുമായി ഒന്നിലധികം അത്‌ലറ്റുകൾ മടങ്ങിവരുമെന്ന് ഞാൻ കരുതുന്നു. മുമ്പൊരിക്കലും നമ്മൾ ഒളിമ്പിക്സിൽ പ്രവേശിച്ചിട്ടില്ല. ലോകം ഇപ്പോൾ നമ്മെ ഉറ്റുനോക്കുന്നു. സ്വർണ്ണ മെഡലുകൾക്കായി അത്‌ലറ്റുകൾ മികച്ച പ്രകടനം കാഴ്ചവെക്കും. സ്വർണ്ണ മെഡലുകൾ നേടുന്നതിനുള്ള സുവർണ അവസരമാണ് ഇത്തവണ നമുക്ക് മുന്നിലുള്ളത്. മുമ്പത്തേക്കാളും കൂടുതൽ അത്ലറ്റുകൾ ഇന്ന് നമുക്ക് ഉണ്ട്’ ബിന്ദ്ര പറഞ്ഞു.
Post Your Comments