തിരുവനന്തപുരം: മരംമുറിക്കേസിൽ മുഖം രക്ഷിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനം. കേസിനെ സംബന്ധിച്ചുള്ള ഫയല്‍ വിവരാവകാശ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ വീണ്ടും നടപടി. റവന്യൂ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയ്‌ക്കെതിരെയാണ് നടപടി. ശാലിനിയെ റവന്യൂ വകുപ്പില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പിലേക്കാണ് മാറ്റിയത്.
Also Read:നടുവേദനയുടെ കാരണങ്ങള്‍ അറിയാം
ഉദ്യോഗസ്ഥയോട് രണ്ട് മാസത്തെ നിര്‍ബന്ധിത അവധിയ്ക്ക് പോകാന്‍ നേരത്തെ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെ ഗുഡ് സര്‍വീസ് എന്‍ട്രിയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.
മരം മുറി കേസുമായുമായി ബന്ധപ്പെട്ട രേഖകള്‍ കെ.പി.സി.സി സെക്രട്ടറി സി.ആര്‍.പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരായ നീക്കങ്ങളെന്നാണ് സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് ഈ നടപടിയെന്നാണ് സംഘടനകൾ ആരോപിക്കുന്നത്.
Post Your Comments