ന്യൂഡല്‍ഹി: രാജ്യത്ത് വേശ്യാവൃത്തി നിയമപരമാണെങ്കില്‍ , അത് കാമറയില്‍ പകര്‍ത്തുന്നതിന് എന്താണ് കുഴപ്പമെന്ന ബോളിവുഡ് താരം ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. നീലച്ചിത്രത്തിന്റെ പേരില്‍ അറസ്റ്റിലായ രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തെ ന്യായീകരിച്ച് ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ ട്വീറ്റാണ് വൈറലാകുന്നത്. വേശ്യാവൃത്തി നിയമപരമാണെങ്കില്‍ പിന്നെ പോണോഗ്രാഫി എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചോദിച്ചു കൊണ്ട് നേരത്തേ നടത്തിയ ട്വീറ്റാണ് വൈറലായി മാറിയിരിക്കുന്നത്.
Read Also : സുപ്രീം കോടതി വടിയെടുത്തു, സർക്കാർ തീരുമാനം മാറ്റി: വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവില്ല
ഇവിടെ പോണും വേശ്യാവൃത്തിയും തമ്മിലാണ് പ്രശ്നം. പണം നല്‍കിയുള്ള ലൈംഗികത ക്യാമറയ്ക്ക് മുന്നില്‍ നിയമപരമാക്കിയാല്‍ എന്താണ് കുഴപ്പമെന്നാണ് രാജ്കുദ്ര അന്ന് ചോദിച്ചത്. 2012 ലായിരുന്നു രാജ് കുന്ദ്ര ഇക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ ട്വീറ്റ് ഇപ്പോള്‍ കുന്ദ്രയെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിച്ചിരിക്കുകയാണ്.
കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇക്കാര്യം രാജ്കുന്ദ്ര നേരത്തേ വ്യക്തമായി പറഞ്ഞതാണ് എന്നാണ് ട്വീറ്റ് പൊക്കിക്കൊണ്ടു വന്ന വിമര്‍ശകര്‍ നടത്തിയ കമന്റ്. അശ്ളീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ നിയമം അനുസരിച്ച് നിയമവിരുദ്ധമാണ്. കുന്ദ്ര പ്രതിയായ കേസില്‍ ഇതുവരെ ഒമ്പത് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
സിനിമയില്‍ അഭിനയിപ്പിക്കാം എന്നപേരില്‍ തന്നെ നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബ്ബന്ധിച്ചു എന്ന പരാതിയുമായി ഫെബ്രുവരി 4 ന് ഒരു യുവതി എത്തിയതാണ് വാര്‍ത്ത പുറത്തുവരാനിടയായത്.
Post Your Comments