Latest NewsKeralaNattuvarthaNews

ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ പെരുന്നാള്‍ ആശംസകളുമായി വി.ഡി.സതീശൻ

ലോകമൊട്ടുക്കും കോവിഡ് ഉണ്ടാക്കിയ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ കടന്നു വരുന്നത്

തിരുവനന്തപുരം: ബലി പെരുന്നാൾ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകമെമ്പാടും കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാൾ കടന്നുവരുന്നതെന്നും കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാൻ ദിനത്തിലെ പ്രാർത്ഥനകൾ തുണക്കട്ടെ എന്നും വിഡി സതീശൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ലോകമൊട്ടുക്കും കോവിഡ് ഉണ്ടാക്കിയ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ കടന്നു വരുന്നത്. ത്യാഗം,സഹനം, വിശ്വാസം, കരുതല്‍ എന്നിവയെല്ലാം മുന്നോട്ടു വെക്കുന്ന പുണ്യദിനമാണ് ബലി പെരുന്നാൾ. മഹാമാരിയോട് പൊരുതി, അന്യ ദേശങ്ങളില്‍ ജീവിക്കുന്ന പ്രവാസികളിലേറെപ്പേരും നാട്ടിലെത്താനാകാതെ,ജോലി സ്ഥിരതയില്ലാതെ ,സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കാലം കൂടിയാണിത്. ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button