മറയൂര്‍: മധുരപ്രേമികൾ സൂക്ഷിക്കുക വിപണിയിൽ മറയൂർ ശർക്കരയുടെ വ്യാജൻ വിലസുന്നു. തമിഴ്നാട്ടില്‍നിന്ന് മായം കലര്‍ന്ന ശര്‍ക്കര എത്തിച്ച് മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വിറ്റഴിക്കുന്നുവെന്നാണ് പരാതി. സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. എറണാകുളം ഭക്ഷ്യസുരക്ഷ വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ പി.ജെ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം മറയൂര്‍ മേഖലയില്‍ പരിശോധന നടത്തി രണ്ടിടങ്ങളില്‍നിന്ന് വ്യാജനെ കണ്ടെടുത്തിട്ടുണ്ട്.
Also Read:പാൽ തിളച്ചു പോകാതിരിക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാം
തൊടുപുഴയില്‍ മാസങ്ങള്‍ക്കുമുൻപ് ഭക്ഷ്യസുരക്ഷ വകുപ്പ് കടകളില്‍ നടത്തിയ പരിശോധനയില്‍ വ്യാജനെ കണ്ടെത്തി കടയുടമകള്‍ക്കെതിരെ കേസെടുത്തിരുന്നു. അതിന് പിറകെയാണ് വീണ്ടും പരാതിയും അന്വേഷണവും നടന്നത്.
മറയൂർ ശർക്കരയ്ക്ക് കേരളത്തിളടക്കം വലിയ മാർക്കറ്റാണ് നിലവിലുള്ളത്. ഗുണമേന്മയില് ഒന്നാമതായ മറയൂര്‍ ശര്‍ക്കരയ്ക്ക് പകരം രാസവസ്തു കലര്‍ന്ന തമിഴ്നാട് ശര്‍ക്കരയാണ് വിപണിയിൽ ഇപ്പോൾ സുലഭമായിരിക്കുന്നത്. വ്യാജ ശര്‍ക്കരയുടെ വരവ് വർധിച്ചതോടെ മറയൂരിലെ ശര്‍ക്കര ഉല്പാദകർ ദുരിതത്തിലാണ്.
Post Your Comments