ഇടുക്കി: മറയൂരിൽ നിന്ന് ഒഴുകിയെത്തുന്ന ചന്ദനക്കടത്തിനു പിന്നിൽ മലയാളികളെന്ന് കണ്ടെത്തൽ. നിലവിൽ ചന്ദനം കടത്തുന്നത് തമിഴ്നാട്ടുകാരാണെന്ന റിപ്പോർട്ടിനെ പിന്തള്ളിയാണ് പുതിയ കണ്ടെത്തൽ. വടക്കന്‍ കേരളത്തിലെ വിവിധ സംഘങ്ങളാണ് കടത്തിനു നേതൃത്വം നല്‍കുന്നതെന്നു വനംവകുപ്പ് പറയുന്നു. 2005ല്‍ കേരളത്തിലെ സ്വകാര്യ മേഖലയിലെ ചന്ദന ഫാക്ടറികള്‍ പൂട്ടിയതോടെ സംഘങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു.
കര്‍ണാടകയിലേയും തമിഴ്‌നാട്ടിലെയും ചന്ദനമരങ്ങള്‍ രോഗബാധയെത്തുടര്‍ന്ന് ഇല്ലാതായതോടെ ഫാക്ടറി നടത്തിപ്പുകാരുടെ കണ്ണ് ഏറ്റവും വലിയ ചന്ദനശേഖരമുള്ള മറയൂരിലേക്കായി. ആന്ധ്രയിലാകട്ടെ രക്തചന്ദനം മാത്രമാണുള്ളത്. പ്രകൃതിയുടെ പ്രത്യേകതയാല്‍ ലോകത്തു ഏറ്റവും ഗുണമേന്മയുള്ള ചന്ദനമുണ്ടാകുന്നതു മറയൂരിലാണ്. അതിനാല്‍ കടത്തുകാര്‍ എന്തുവിലകൊടുത്തും ചന്ദനം മോഷ്ടിക്കാന്‍ നോക്കും.
മലയാളി സംഘങ്ങള്‍ നടത്തിയ വന്‍ ചന്ദനക്കടത്ത് വനംവകുപ്പ് പിടിച്ച സംഭവം ഡിഎഫ്ഒ രഞ്ജിത്ത് വിവരിക്കുന്നു: വനംവകുപ്പിന്റെ ഇന്റലിജന്‍സ് സംവിധാനം അനുസരിച്ച് ഒരു ചന്ദനക്കടത്തു സംഘത്തെ 2018ല്‍ പിടികൂടി. പിടിയിലായവരുടെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചെറിയ സംഘം അല്ലെന്നു മനസിലായി. മലപ്പുറം ജില്ലയിലെ ഈ സംഘത്തിനു സ്വര്‍ണം, കറന്‍സി എന്നിവയുടെ കടത്തുണ്ടായിരുന്നു. പിടിയിലായവരുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ശേഖരിച്ചു. പാളപ്പെട്ടിയിലെ യുവാവിന് 49,000 രൂപ 3 ദിവസങ്ങളിലായി ഈ സംഘം അയച്ചിട്ടുണ്ടെന്നു മനസിലായി.
Post Your Comments