NattuvarthaLatest NewsKeralaNews

ചന്ദനക്കള്ളന്മാർ വിലസുന്നു: മറയൂരിൽ രണ്ട് ചന്ദന മരങ്ങള്‍ കൂടി മുറിച്ചുകടത്തി

ഇടുക്കി: മറയൂരിൽ നിന്ന് രണ്ട് ചന്ദനമരങ്ങൾ കൂടി മുറിച്ചു കടത്തിയതായി റിപ്പോർട്ട്‌. ഇന്നലെ രാത്രിയോടെയാണ് സംഭവം. മറയൂര്‍ നാച്ചിവയല്‍ സ്വദേശിനി പുതുക്കാട് ലാലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് രണ്ട് വലിയ ചന്ദന മരങ്ങള്‍ കളവ് പോയത്.

Also Read:മ​ദ്യ​ല​ഹ​രി​യി​ൽ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ യു​വ​തി അ​ടി​ച്ചു കൊ​ലപ്പെടുത്തി

ഈ മേഖലകളിൽ സ്ഥിരമായി ചന്ദനമരങ്ങൾ മുറിച്ച് കടത്താറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഒരു മാസത്തിനുള്ളില്‍ മറയൂര്‍ മേഖലയില്‍ നിന്ന് പത്തിലധികം ചന്ദനമരങ്ങളാണ് മോഷണം പോയത്. നിരവധി വാച്ചര്‍മാരും പെട്രോളിങ്ങും നടക്കുന്ന മേഖലയില്‍ നിന്നുമാണ് സ്ഥിരമായി മോഷണം നടക്കുന്നത്. ഇത് ഉദ്യോഗസ്ഥരുടെ അനാസ്ഥയായിട്ടാണ് പലരും കാണുന്നത്.

സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം മോഷണം പോയാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യാറില്ല. ഇത് മുതലെടുത്താണ് ചന്ദനക്കടത്തുകാര്‍ ഈ മേഖലകളിൽ സജീവമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button