ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു കസ്റ്റഡിയില്‍. മറയൂര്‍ തീര്‍ഥമല സ്വദേശിയായ സുരേഷിനെ പോലീസ് പിടികൂടി. ഇയാളുടെ ബന്ധുവായ കുടിയില്‍ രമേശി(27)നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സുരേഷ് ബന്ധുവായ രമേശിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന രമേശിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശേഷം കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു. സ്വത്ത് തര്‍ക്കമാണ് ദാരുണമായ കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
ബന്ധുക്കളായ ഇരുവര്‍ക്കും കമ്പിളിപ്പാറയില്‍ ഭൂമിയുണ്ട്. ഇതില്‍ സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പ്രതിയായ സുരേഷ് സ്ഥിരംമദ്യപാനിയാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം രാത്രിയിലും സുരേഷും രമേശും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.
Post Your Comments