മറയൂർ: മൾബറിയുടെ വിപണനത്തിന് കൂടുതൽ സാധ്യതകൾ തെളിയുകയും ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ അഞ്ചുനാട് മേഖലകളിൽ വീണ്ടും മൾബറി കാലം മടങ്ങിയെത്തുന്നു. മറയൂർ, കാന്തല്ലൂർ എന്നീ പ്രദേശങ്ങളിലാണ് മൾബറി കൃഷി വീണ്ടും ആരംഭിക്കുന്നത്. കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം നേടാവുന്ന കൃഷിയാണ് മൾബറി.
150ഓളം ഇനം മൾബറി ഉണ്ടെങ്കിലും 10 മുതൽ 15 വരെ ഇനങ്ങളാണ് അഞ്ചുനാട് മേഖലയിൽ സാധാരണയായി കൃഷി ചെയ്യുന്നത്. മൂന്നുവർഷംകൊണ്ട് ഫലം കിട്ടിത്തുടങ്ങും. മറ്റ് കൃഷികളെ പോലെ വലിയ പരിചരണം മൾബറിക്ക് ആവശ്യമില്ലെങ്കിലും ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം ഇവയിൽ കണ്ടുവരാറുണ്ട്.
Also Read: പണം കടം നല്‍കുകയോ, കടം വാങ്ങുകയോ ചെയ്യരുതാത്ത ദിവസങ്ങൾ
വിപണന സാധ്യത കുറഞ്ഞതോടെയാണ് അഞ്ചുനാട് മേഖലയിലെ കർഷകർ മൾബറി കൃഷിയിൽ നിന്നും പിൻവാങ്ങിയത്. എന്നാൽ, ഇപ്പോൾ മൾബറിക്ക് വിപണിയിൽ ആവശ്യക്കാർ വർദ്ധിച്ചതിനാൽ വീണ്ടും മൾബറി കൃഷി ആരംഭിച്ചിരിക്കുകയാണ്. കൂടാതെ, തമിഴ്നാട്ടിൽ പട്ടുനൂലിന്റെ വിപണന സാധ്യത കണക്കിലെടുത്ത് മൾബറി കൃഷിയോടൊപ്പം പട്ടുനൂൽ കൃഷിയും ചെയ്യുന്നുണ്ട്.
Post Your Comments