തിരൂര്‍: വീടുകളിലും ഷോപ്പുകളിലും മോഷണം പതിവാക്കി, നാട്ടുകാരെ വട്ടം കറക്കിയ കള്ളനെ പോലീസ് പിടികൂടി. വിവിധ മോഷണക്കേസിലെ പ്രതിയായ കൂട്ടായി ആശാന്‍പടി കാക്കച്ചന്റെ പുരക്കല്‍ സഫ്വാനെയാണ് (30) തിരൂരില്‍നിന്ന് പിടികൂടിയത്. തിരൂര്‍ താഴേപ്പാലം വ്യാപാര ഭവനടുത്ത് വെച്ച് കണ്ടതോടെ ഓടിപ്പോവാന്‍ ശ്രമിച്ചതില്‍ സംശയം തോന്നിയാണ് പിടികൂടി ചോദ്യം ചെയ്തത്. ഇതോടെയാണ് ഏറെ നാളായിട്ടുള്ള പ്രദേശത്തെ എല്ലാ കളവുകളുടെയും ഉത്തരവാദിത്തം ഇയാൾ ഏറ്റെടുക്കുന്നത്.
Also Read:കോവിഡ് മരണനിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഐസിഎംആര്‍
പിടിയിലായ പ്രതിയുടെ കയ്യില്‍നിന്ന് രണ്ട് ഫോണും മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വീടുകളിലും ഷോപ്പുകളിലുമാണ് ഇയാൾ തന്റെ മോഷണങ്ങൾ പതിവാക്കിയിരുന്നത്.
മലപ്പുറം കോഴിക്കോട് ജില്ലകളിലെ താനൂര്‍, ഫറൂഖ്, കൊണ്ടോട്ടി, ചേവായൂര്‍, ഇരിങ്ങാലക്കുട, കാടാമ്പുഴ, പന്തീരങ്കാവ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കളവുകേസ് നിലവിലുണ്ട്. മോഷണക്കേസില്‍ ഉള്‍പ്പെട്ട് മൂന്നുമാസം മുൻപാണ് കോഴിക്കോട് ജയിലില്‍ നിന്ന് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
അതേസമയം, ലോക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധികൾ മൂലം സംസ്ഥാനത്തെ കളവുകളും, പിടിച്ചു പറിയും കൊലപാതകങ്ങളും അധികരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments