Latest NewsNewsIndia

ബിടെക് മലയാളത്തിൽ പഠിക്കാൻ അനുമതി നൽകി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍

ന്യൂഡല്‍ഹി : ബിടെക് പ്രാദേശിക ഭാഷകളിലും പഠിക്കാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) അനുമതി നല്‍കി. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മലയാളം , ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമി, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലും ഇനിമുതല്‍ ബിടെക് പഠിക്കാം.

Read Also : രാജ്യത്തെ ആകെ കോവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിൽ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം 

എട്ടു സംസ്ഥാനങ്ങളിലെ 14 എന്‍ജിനിയറിംഗ് കോളേജുകളില്‍ വരുന്ന അദ്ധ്യായന വര്‍ഷം മുതല്‍ പ്രാദേശിക ഭാഷകളില്‍ കോഴ്‌സുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇംഗ്ലീഷിനോടുള്ള ഭയംമൂലം അഭിരുചിയുള്ള നിരവധി വിദ്യാർഥികൾ ബിടെകിന്​ അവസരം തേടിയിരുന്നില്ല. ഇത്​ ഒഴിവാക്കാനാണ്​ പ്രാദേശിക ഭാഷകളിൽ കൂടി ബിടെക് പഠനത്തിന് അനുമതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button