
കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയിലെ വലിയ കുളത്തില്‍ ഒരാളെ കാണാതായെന്നു അഭ്യൂഹം. കുളത്തില്‍ ഒരാള്‍ ചാടിയിട്ടുണ്ടെന്നും പിന്നീട് കണ്ടില്ലെന്നും കുളത്തില്‍ കുളിക്കാനെത്തിയ മൂന്ന് കുട്ടികൾ പറഞ്ഞതിന് പിന്നാലെയാണ് തിരച്ചിൽ തുടങ്ങിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും ചേർന്ന് മണിക്കുറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കാണാതായിയെന്നു പറയുന്നയാളെ കുളത്തില്‍ നിന്നും കണ്ടെത്തിയില്ല.
ഞായറാഴ്‌ച്ച രാവിലെ ആറു മണിയോടെയാണ് സംഭവം. കുളത്തില്‍ കുളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് മറുകരയില്‍ നിന്നും ഒരാള്‍ മുങ്ങിതാഴുന്നതായി അടുത്ത വീട്ടില്‍ വിവരമറിയിച്ചത്. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍സ്ഥലം കൗണ്‍സിലറെ വിവരമറിയിക്കുകയും ഉടന്‍ സ്ഥലത്തെത്തിയ കൗണ്‍സിലര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു.
Post Your Comments