മലപ്പുറം: വെളിമുക്ക് പടിക്കലില്‍ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കല്‍ പള്ളിയാള്‍മാട് സ്വദേശി ആലിങ്ങല്‍തൊടി മുഹമ്മദ് സഫീര്‍ (30) മകള്‍ ഇനായ മെഹറിന്‍ എന്നിവരെയാണ് കാണാതായത്.
Read Also: എച്ച്1എന്‍1 പടരുന്നു, നാല് ദിവസത്തിനിടെ പതിനൊന്ന് പേര്‍ക്ക് രോഗബാധ
സഫീര്‍ കഴിഞ്ഞ ആറ് വര്‍ഷമായി ചെന്നൈയില്‍ കൂള്‍ബാര്‍ നടത്തുകയാണ്. ചെമ്മാടുള്ള ഭാര്യവീട്ടില്‍ നിന്നാണ് ഇന്നലെ സഫീര്‍ കുഞ്ഞിനെയും കൊണ്ട് പോയത്. പിന്നീട് സഫീറിനേയും കുഞ്ഞിനേയും കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലോ അറിയിക്കുക. 6363375667 , 97462 49984 , 9947546982.
Post Your Comments