തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളിയ്ക്ക് വേണ്ടിയുള്ള രക്ഷപ്രവർത്തനത്തിനിടയിൽ ബോധപൂര്‍വ്വം ട്രെയിൻ കടത്തിവിട്ടുവെന്നു ഇടത് എംപി എ.എ.റഹിം. അപകടമുണ്ടായി 24 മണിക്കൂറായിട്ടും റെയില്‍വേയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെങ്കിലും സംഭവസ്ഥലത്ത് എത്തുകയോ രക്ഷാദൗത്യങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നില്ല. അതുമാത്രമല്ല രക്ഷാദൗത്യത്തിന് തടസ്സം ഉണ്ടാക്കുന്ന തരത്തിലാണ് റെയില്‍വേയുടെ പ്രവർത്തനങ്ങളെന്നും റഹിം ആരോപിച്ചു. രക്ഷാദൗത്യത്തില്‍ ഏർപ്പെട്ടിരിക്കുന്നവരുടെ സമീപത്ത്കൂടെ ട്രെയിൻ ബോധപൂർവം കടത്തിവിട്ട റെയില്‍വേയുടെ നടപടി ഞെട്ടല്‍ ഉണ്ടാക്കിയെന്നും ഫെയ്സ്ബുക്കിൽ റഹിം കുറിച്ചു.
റഹിമിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം…
സമാനതകള്‍ ഇല്ലാത്ത രക്ഷാപ്രവർത്തനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുന്നത്. ഒരു നാടാകെ സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് ഒരു ജീവന് വേണ്ടിയുള്ള
രക്ഷാപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുകയാണ്. സംഭവ സമയം മുതല്‍ മേയർ,കളക്ടർ എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയില്‍പോലും രക്ഷപ്രവർത്തനം തുടരുകയാണ്.ഫയർഫോഴ്സ്,റോബോട്ടിക് സാങ്കേതിക വിദ്യ,എൻ ഡി ആർ എഫ്,പോലീസ്,നഗര സഭാ ജീവനക്കാർ,ഡി വൈ എഫ് ഐ വോളന്റിയർമാർ തുടങ്ങി ഒരു നാടാകെ കർമ്മനിരതമാണ്.
എന്നാല്‍ അപ്പോഴും തികഞ്ഞ നിസംഗതയാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അപകടമുണ്ടായി 24 മണിക്കൂറായിട്ടും ഒരു മുതിർന്ന ഉദ്യോഗസ്ഥനെങ്കിലും സംഭവസ്ഥലത്ത് എത്തുകയോ രക്ഷാദൗത്യങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നില്ല.അതുമാത്രമല്ല രക്ഷാദൗത്യത്തിന് തടസ്സം ഉണ്ടാക്കുന്ന തരത്തിലാണ് റെയില്‍വേയുടെ പ്രവർത്തനങ്ങള്‍.
സ്വന്തം ജീവൻ മറന്ന് രക്ഷാദൗത്യത്തില്‍ ഏർപ്പെട്ടിരിക്കുന്നവരുടെ സമീപത്ത്കൂടെ ട്രെയിൻ ബോധപൂർവം കടത്തിവിട്ട റെയില്‍വേയുടെ നടപടി ഞെട്ടല്‍ ഉണ്ടാക്കി.ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചപ്പോള്‍ ലഭ്യമായ ഉദ്യോഗസ്ഥരോട് രക്ഷപ്രവർത്തനത്തിന് സഹായകരമാകും വിധം ചില ട്രാക്കുകളിലെ റെയില്‍വേ ഗതാഗതം ക്രമീകരിക്കണം എന്ന് നിർദേശിച്ചിരുന്നതും അവർ ഉറപ്പ് നല്‍കിയിരുന്നതുമാണ്.സംഭവത്തില്‍
അനുഭാവപൂർണ്ണമായ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രക്ഷാപ്രവർത്തനം നടത്തുന്ന
പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങള്‍..
Post Your Comments