തിരുവനന്തപുരം: പെട്രോൾ വില 100 കടന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ 100 കിലോമീറ്റർ സൈക്കിള്‍ റാലിക്കിടെ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പിലിന് പറ്റിയത് വൻ അബദ്ധം. ഷാഫി ‘ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്’ പ്രവർത്തകരോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സൈക്കിള്‍ യാത്ര ഫേസ്ബുക്കില്‍ ലൈവ് വീഡിയോയി പ്രചരിപ്പിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന് അമളി പറ്റിയത്.
പ്രവര്‍ത്തകർ ഇത് ലൈവ് വീഡിയോ ആണെന്ന് വ്യക്തമാക്കിയപ്പോൾ ഡിലീറ്റ് ചെയ്യാന്‍ ഷാഫി ആവർത്തിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. ഫേസ്ബുക്ക് ലൈവിനിടെ ഷാഫിക്ക് പറ്റിയ അമിളി ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം വൈറലായി. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടിയെ പരിഹസിച്ച് എതിർ രാഷ്ട്രീയ കക്ഷികളും രംഗത്ത് വന്നു. എന്തിനാണ് ഈ പ്രഹസന സമരമെന്നാണ് ജനങ്ങളുടെ ചോദ്യം.
Post Your Comments