Latest NewsIndiaNewsInternational

‘ഞാൻ കശ്മീരികളുടെ അംബാസഡർ’: ബി.ജെ.പിയും ആര്‍‌എസ്‌എസും ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ എസ് എസിനെയും വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇമ്രാൻ ഖാന്റെ വിമർശനം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം ശരിയല്ലെന്ന് വിമർശിച്ച ഇമ്രാൻ ഖാൻ താൻ ലോകമെമ്ബാടുമുള്ള കശ്മീരികളുടെ അംബാസഡറും അഭിഭാഷകനുമാണെന്ന് അവകാശപ്പെട്ടു. ബാഗ് പ്രദേശത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.

‘പാകിസ്ഥാന്‍ കശ്മീരികളുടെ നീതിപൂര്‍വകമായ പോരാട്ടത്തിനൊപ്പം നില്‍ക്കും. ലോകമെമ്ബാടുമുള്ള കശ്മീരികളുടെ അംബാസഡറും അഭിഭാഷകനുമായി താന്‍ തുടരും. ബി.ജെ.പിയും ആര്‍‌എസ്‌എസും ഇന്ത്യയ്ക്ക് തന്നെ ഏറ്റവും വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അവര്‍, മുസ്‌ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും പട്ടികജാതിക്കാരെ പോലും പരിഗണിക്കുന്നില്ല. തുല്യ പൗരന്മാരായി അവർ ആരെയും കാണുന്നില്ല. 2019 ആഗസ്റ്റ് 5 ന് ശേഷം കശ്മീരിൽ അതിക്രമങ്ങൾ രൂക്ഷമായി’, ഇമ്രാൻ ഖാൻ പറഞ്ഞു.

Also Read:അനധികൃത മദ്യവില്പന: ആളറിയാതെ എക്സൈസ് ഉദ്യോഗസ്ഥന് മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ

ലോകമെമ്പാടുമുള്ള കശ്മീരികളുടെ അംബാസഡറും അഭിഭാഷകനുമായി താൻ തുടരുമെന്ന് ഖുറാനിൽ നിന്ന് ഉദ്ധരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ 25 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഇമ്രാന് ഖാന്റെ പ്രസംഗം. ഇന്ത്യക്കെതിരെ ശബ്ദിച്ച ഇമ്രാൻ ഖാൻ പക്ഷെ അഫ്ഗാനിസ്ഥാനിലെ താലിബാൻറെ നടപടികളെക്കുറിച്ച് മൗനം പാലിച്ചു. അഫ്‌ഗാനിൽ താലിബാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്ഥാന് പങ്കുണ്ടെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ ഇമ്രാന് ഖാന തയ്യാറായില്ല. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ താലിബാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചെങ്കിലും ഇമ്രാൻ ഖാൻ മറുപടിയൊന്നും നൽകാതെ, ബുദ്ധിപൂർവ്വം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button