
കര്‍ണാടക: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ജൂലായ് 19 മുതലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്നും ഇതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമാ തീയറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കാമെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, സിനിമ ശാലകളില്‍ പകുതി പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി നല്‍കുകയെന്നും ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ക്കായി മാത്രം കോളജുകള്‍ തുറക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു.
അർദ്ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ രാത്രികാല കര്‍ഫ്യൂ ഉണ്ടായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.
Post Your Comments