KeralaNattuvarthaLatest NewsNews

ആനി ശിവയെ അപമാനിച്ച സംഭവം: സംഗീത ലക്ഷ്മണയ്ക്ക് തിരിച്ചടി, അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍

കൊച്ചി: എസ് ഐ ആനിശിവയെ അപമാനിച്ച സംഭവത്തിൽ അഡ്വ സംഗീത ലക്ഷ്മണയ്ക്ക് തിരിച്ചടി. കടുത്ത അച്ചടക്ക നടപടികൾക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. അഭിഭാഷക നിയമപ്രകാരം 1961 സെക്ഷന്‍ 35 പ്രകാരം ദുഷ്പെരുമാറ്റത്തിനാണ് സംഗീത ലക്ഷ്മണയ്ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. എസ് ഐ ആനി ശിവയ്ക്കെതിരെ സംഗീത നടത്തിയ പരാമര്‍ശം വളരെ ഗൗരവമുള്ളതാണെന്നാണ് ബാർ കൗൺസിലിന്റെ കണ്ടെത്തൽ.

Also Read:കുഴൽപ്പണക്കേസും, മരംമുറിക്കേസും സി പി എമ്മും ബി ജെ പി യും ചേർന്ന് ഒത്തുതീർപ്പാക്കിയെന്ന് കെ മുരളീധരൻ

സംഭവം ഗുരുതര കുറ്റകൃത്യമെന്ന് കണ്ടെത്തിയാല്‍ എന്റോള്‍മെന്റ് റദ്ദാക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് ബാർ കൗൺസിൽ പറയുന്നത്.
ഉടൻ തന്നെ പ്രസ്തുത വിഷയത്തിൽ സംഗീതയ്ക്ക് നോട്ടീസ് അയക്കും. തുടർന്ന് നോട്ടീസ് അയച്ചശേഷവും സംഗീതയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ തീരുമാനം അച്ചടക്ക കമ്മിറ്റിക്ക് വിടുമെന്നാണ് സൂചനകൾ.

മുൻപും പലവട്ടം സംഗീത ലക്ഷ്മണയുടെ സാമൂഹമാധ്യമ ഇടപെടലുകള്‍ക്ക് എതിരെ ബാര്‍ കൗണ്‍സിലിന് മുന്നില്‍ നിരവധി പരാതികൾ വന്നിട്ടുണ്ട് അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നടപടി.
നിലവിൽ ആനി ശിവയെ അപമാനിച്ച പോലീസ് കേസ് സംഗീത ലക്ഷ്മണക്കെതിരെ നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button