Latest NewsKeralaNews

സുബിയെ യാത്രയാക്കാൻ മലയാള സിനിമയിലെ നായികാനായകന്മാർ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? കുറിപ്പ് വൈറൽ

എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ! ഹോ!

അവതാരകയായും നടിയായും തിളങ്ങിയ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ച ഒന്നാണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് മലയാളത്തിലെ മുൻനിര നായികാനായകന്മാരും സംവിധായകരും കൊച്ചിയിൽ ഉണ്ടായിരുന്നിട്ടും സുബിയുടെ ചടങ്ങുകളിൽ പങ്കെടുത്തില്ലെന്ന വിമർശനം ഉന്നയിച്ച് സംഗീത ലക്ഷ്മണ.

read also: ആറ്റുകാല്‍ പൊങ്കാല : തലസ്ഥാന നഗരത്തില്‍ മദ്യ നിരോധനം

കുറിപ്പ് പൂർണ്ണ രൂപം

കേരളം കണ്ടതിൽ ഏറ്റവും മിടുക്കിയായ സ്റ്റേജ് ഷോ ആർട്ടിസ്റ്റ്, മലയാളത്തിലെ ആദ്യത്തെ വനിതാ സ്റ്റാന്റപ്പ് കോമേഡിയൻ, ലോകം മുഴുവനുള്ള മലയാളികളെ പല രൂപത്തിലും പല ഭാവത്തിലും രസിപ്പിച്ചിട്ടുള്ളവൾ, ചുറ്റും പോസിറ്റിവിറ്റി വാരിവിതറി, സൂര്യ തേജസ് പോലെ ജ്വലിച്ചു നിന്നവൾ, ചിരിച്ചു മാത്രം ഏവരും കണ്ടിട്ടുള്ളവൾ, രണ്ടര പതിറ്റാണ്ടുകാലം entertainment industry യുടെ അവിഭാജ്യഘടകമായിരുന്നവൾ – സുബി സുരേഷ് മരണപ്പെട്ടിട്ട് അവൾക്ക് അന്തിമോപചാരം അർപ്പിക്കാനും സ്നേഹാദരവോടെ അവളെ യാത്രയാക്കാനും മലയാള സിനിമാലോകത്തെ മുൻനിര നായികാനായകന്മാരും സംവിധായകരും നിർമ്മാതാക്കളും മറ്റ് മുൻനിര ചലചിത്രപ്രവർത്തകർ ആരും തന്നെ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? അവരിൽ പലരും കൊച്ചിയിൽ തന്നെയുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് ?
എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ! ഹോ!
സംഗീതയുടെ സംശയവചനങ്ങൾ – 54:36

shortlink

Related Articles

Post Your Comments

Related Articles


Back to top button