കൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജുവിനും ട്രാൻസ്‌പോർട്ട് കമ്മീഷനാണ് എസ് ശ്രീജിത്തിനുമെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. സംഗീത ലക്ഷ്മണ. സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന 232 കോടി രൂപ ചിലവ് വരുന്ന AI ക്യാമറ പദ്ധതി നടപ്പിലാക്കാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തത് കെൽട്രോൺ ആണെന്നും, കെൽട്രോൺ ഗതാഗത വകുപ്പിന്റെ കീഴിലല്ലാത്തത് കൊണ്ട് ക്യാമറ കരാർ സംബന്ധിച്ചും മറ്റുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് കെൽട്രോൺ ആണെന്നും മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനെയാണ് സംഗീത ലക്ഷ്മണ വിമർശിക്കുന്നത്.
എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് ആദ്യം വിശദീകരണം നൽകിയത് എസ് ശ്രീജിത്ത് ആയിരുന്നു. 232 കോടി രൂപ ചിലവ് വരുന്നതും പൊതുജനത്തെ നേരിട്ട് ബാധിക്കുന്നതുമായ ഒരു സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നിർവ്വഹിക്കുന്നതിന് മുൻപാണ് ശ്രീജിത്തിന്റെ ഈ ആളുകളിയെന്ന് സംഗീത ലക്ഷ്മണ ചൂണ്ടിക്കാട്ടുന്നു. AI ക്യാമറ കരാർ സംബന്ധിച്ചും മറ്റുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് കെൽട്രോൺ ആണ് എങ്കിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും മുൻപ് ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത് എങ്ങനെയാണ്, എന്ത് അധികാരം ഉപയോഗിച്ചാണ് പദ്ധതിയെ കുറിച്ച് പരസ്യപ്രസ്താവന നടത്തിയതെന്ന് അഭിഭാഷക ചോദിക്കുന്നു.
സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
മന്ത്രി പറയുന്നത് കേൾക്കുക . മുഴുവൻ കേൾക്കുക.
ഇങ്ങേര് പറയുന്നത് ശരിയാണെങ്കിൽ, സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന 232 കോടി രൂപ ചിലവ് വരുന്ന AI ക്യാമറ പദ്ധതി നടപ്പിലാക്കാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തത് കെൽട്രോൺ ആണ് പോലും. കെൽട്രോൺ ഗതാഗത വകുപ്പിന്റെ കീഴിലല്ല അതോണ്ട് AI ക്യാമറ കരാർ സംബന്ധിച്ചും മറ്റുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് കെൽട്രോൺ ആണ് പോലും.
നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ? AI ക്യാമറ പദ്ധതിയുടെ പുറംമോടിയെ കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത് ഐ.പി. എസ് മാധ്യമക്കാരെയൊക്കെ വിളിച്ചു വരുത്തി ആഘോഷമാക്കി ആ വിവരം വിളംബരം ചെയ്യുന്നു. പദ്ധതിയെ സംബന്ധിച്ച മുഴുവൻ ഫോക്കസും തന്നിലേക്ക് ആവാഹിച്ച് പിടിച്ചുള്ള പരാക്രമമാണ് ശ്രീജിത്ത് കാട്ടി കൂട്ടിയത്. ചാനലായ ചാനലുകളിൽ മുഴുവൻ മൂപ്പരുടെ വക ലൈവ് ബോധവൽക്കരണം, ഇരുന്നും നടന്നും മാധ്യമക്കാരെ ഉപയോഗിച്ച് ഓൻ നല്ലോണം അറുംമ്പാതിച്ച്! എന്തിനധികം പറയേണ്ടൂ, മനോരമ ചാനലുകാരനെ വിളിച്ചുവരുത്തി തന്റെ ഔദ്യോഗികവാഹനത്തിൽ കയറ്റിയിരുത്തി കൂടെയിരുത്തി യാത്ര ചെയ്ത് വരെ Al ക്യാമറകളെ കുറിച്ച് ശ്രീജിത്ത് നമ്മളെ ബോധവൽക്കരിച്ച് പണ്ടാരടക്കി!! 232 കോടി രൂപ ചിലവ് വരുന്നതും പൊതുജനത്തെ നേരിട്ട് ബാധിക്കുന്നതുമായ ഒരു സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നിർവ്വഹിക്കുന്നതിന് മുൻപാണ്, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ നമ്മളോട് അത് പ്രഖ്യാപിക്കും മുൻപാണ് ശ്രീജിത്തിന്റെ ഈ ആള്കളി എന്നത് ഓർക്കണം. ശ്രീജിത്തിന്റെ വൺമാൻ ഷോ എല്ലാം കഴിഞ്ഞിട്ടാണ് അനുസരണയുള്ള ഒരു തൊഴിലാളിയെ ഓർമ്മിപ്പിക്കും പോലെ നമ്മുടെ മുഖ്യമന്ത്രി പദ്ധതിയുടെ ഉൽഘാടനം പോലും നിർവഹിക്കുന്നത്. ഉത്ഘാടനം കഴിഞ്ഞയുടനെ ഗതാഗത വകുപ്പ്മന്ത്രി പ്രഖ്യാപിക്കുന്നു AI ക്യാമറകൾ കണ്ടെത്തുന്ന കുറ്റങ്ങൾക്കുള്ള പിഴ ഈ മാസം ഈടാക്കില്ല അടുത്ത മാസം മുതൽ ഈടാക്കും എന്ന്.
ഈ അവസരത്തിൽ എന്റെ ചോദ്യമിതാണ്, ചോദ്യം ഗതാഗതവകുപ്പ് മന്ത്രിയോടാണ്.;
232 കോടി രൂപ ചിലവ് വരുന്ന AI ക്യാമറ പദ്ധതി നടപ്പിലാക്കാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തത് കെൽട്രോൺ ആണ് എങ്കിൽ, കെൽട്രോൺ ഗതാഗത വകുപ്പിന്റെ കീഴിലല്ല അതോണ്ട് AI ക്യാമറ കരാർ സംബന്ധിച്ചും മറ്റുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് കെൽട്രോൺ ആണ് എങ്കിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും മുൻപ് ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത് എങ്ങനെയാണ്, എന്ത് അധികാരം ഉപയോഗിച്ചാണ് പദ്ധതിയെ കുറിച്ച് പരസ്യപ്രസ്താവന നടത്തിയതും മാധ്യമങ്ങളിലൂടെ താനാണ് AI ക്യാമറ പദ്ധതിയുടെ അമരക്കാരൻ എന്ന പൊതുധാരണയുണ്ടാക്കും വിധം ഷോമാൻ കളിച്ചത്? ഇത്രമേൽ ചിലവേറിയതും സങ്കീർണ്ണവുമായ ഒരു സർക്കാർ പദ്ധതിയെ ഒരു എക്സിക്യൂട്ട് ബ്ര്യൂറോക്രാറ്റ് ഹൈജാക്ക് ചെയ്യാൻ, ഓന് ആള് കളിക്കാനായി നിങ്ങൾ എങ്ങനെയാണ് അനുവദിച്ചു കൊടുത്തത് ? വാട്ട് ആൻ യൂസ് ലെസ് പീസ് ഓഫ് ഷിറ്റ് യൂ ആർ, ഗതാഗത മിനിസ്റ്റർ !? ?????
മോർ ഇംപോർട്ടന്റലി, ഇപ്പറഞ്ഞ 232 കോടി രൂപയുടെ സർക്കാർ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആരും ഹൈകോടതിയെ സമീപിച്ച് സമയം കളയണ്ട. ഷോമാൻ അതൊക്കെ നേരത്തെ സെറ്റാക്കി വെച്ചിട്ടുണ്ട്. ജ്യൂഡിഷ്യൽ ഷോമാനും ബ്യൂറാക്രാറ്റിക്ക് ഷോമാനും തമ്മിലുള്ള അമാൽഗമേഷൻ- ഒരു ഉത്തമഉദാഹരണം കാണാൻ ആദ്യ കമന്റ് കാണുക. ഗൂഡാലോചനവിദഗ്ദ്ധ സിനിമാനടിയുടെ ചിയർ ഗേൾ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ? ??? ആ ചടങ്ങിൽ നിന്ന് ആന്റണി രാജു മാറി നിന്നത് വെറുതെയല്ല എന്ന മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. നിങ്ങൾക്കുണ്ടോ?
Post Your Comments