പൂനെ: അന്തരീക്ഷ മലിനീകരണം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായാണ് ചിലരെങ്കിലും കരുതുന്നത്. മലിനീകരണത്തെ തുടര്‍ന്നുളള കണികകള്‍ രോഗവ്യാപനത്തെ ഇരട്ടിപ്പിക്കും എന്നാണ് പറയപ്പെടാറ്. എന്നാല്‍ അങ്ങനെ എല്ലാ തരം കണികകളും കൊവിഡ് രോഗവ്യാപനത്തിന് കാരണമാകില്ലെന്ന് പുതിയ പഠനഫലം പറയുന്നു.
Read Also : ക്യൂ നില്‍ക്കേണ്ട, 100 രൂപ കൂടുതൽ മാത്രം: അനധികൃതമായി മദ്യവിൽപ്പന, കൈയോടെ പൊക്കി എക്‌സൈസ്
കറുത്ത കാര്‍ബണ്‍ മാത്രമാണ് കൊവിഡ് രോഗ വ്യാപനത്തിന് കാരണമാകുന്നതെന്നാണ് പൂനെ ആസ്ഥാനമായുളള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മിറ്റെറോളൊജി കണ്ടെത്തിയിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ നിന്ന് ശേഖരിച്ച ഭാഗങ്ങളില്‍ നടത്തിയ പഠനഫലമാണ് എല്‍സേവിയര്‍ എന്ന മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്.
2020 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഇത്തരമൊരു നിരീക്ഷണത്തില്‍ എത്തിച്ചേര്‍ന്നത്. 2.5 കണികാ പദാര്‍ത്ഥങ്ങളും കറുത്ത കാര്‍ബണും ശേഖരിച്ച് പഠിച്ചാണ് പുതിയ നിരീക്ഷണം നടത്തിയിരിക്കുന്നത്. 2.5 കണികാ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ തുളച്ചുകയറി ശ്വസനനാളിയിലും ശ്വാസകോശത്തിലും അണുബാധയുണ്ടാക്കും ഇവ ഹൃദയസംബന്ധവും ശ്വാസകോശ സംബന്ധവുമായ രോഗങ്ങള്‍ വരുത്തും. ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനത്തിനും ഇത് കാരണമാകുന്നു.
കറുത്ത കാര്‍ബണുണ്ടാകാന്‍ പ്രധാന കാരണം തുറന്ന സ്ഥലത്ത് തീയിടുന്നതാണ്. 20 ശതമാനം കാരണം ബയോ ഇന്ധനങ്ങളാണ്. 40 ശതമാനം ഫോസില്‍ ഇന്ധനങ്ങളും. കൊവിഡ് ശക്തമായി ബാധിച്ച ഡല്‍ഹിയില്‍ ആറ് മാസത്തിന് ശേഷം സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ പെട്ടെന്ന് 10 മടങ്ങ് അണുബാധ വര്‍ദ്ധനയുണ്ടായി. ഇത് അയല്‍ സംസ്ഥാനങ്ങളിലെ തീയിടല്‍ കാരണമാണ്. ബയോമാസ് കണങ്ങള്‍ അന്തരീക്ഷത്തിലെ മറ്റ് സംയുക്തങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് കൊവിഡ് കേസുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കാന്‍ കാരണമായി.
Post Your Comments