ന്യൂഡൽഹി: താപനില കുത്തനെ താഴ്ന്നതോടെ തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. നിലവിൽ, ഡൽഹി ഉൾപ്പെടെയുള്ള മേഖലകളിൽ ശൈത്യതരംഗം അതിരൂക്ഷമായി തുടരുകയാണ്. പല സ്ഥലങ്ങളിലും ദൃശ്യപരിധി പൂജ്യമായി താഴ്ന്നിട്ടുണ്ട്. ഇതോടെ, റോഡ്, റെയിൽ, വ്യോമ ഗതാഗതം താറുമാറായിരിക്കുകയാണ്. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ സ്കൂളുകൾ ഇന്ന് തുറക്കും. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിൽ എത്തിയതിനെ തുടർന്ന് ഇന്നലെ അധികൃതരുടെ നേതൃത്വത്തിൽ അവലോകന യോഗം സംഘടിപ്പിച്ചിരുന്നു.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദര്‍ജംഗ് (ന്യൂഡല്‍ഹി), ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി, പ്രയാഗ്രാജ്, തേസ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ ശൈത്യകാലത്ത് ആദ്യമായി ദൃശ്യപരിമിതി പൂജ്യമായി രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ 3.5 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില. വരും ദിവസങ്ങളിലും അതിശൈത്യവും മൂടൽമഞ്ഞും തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ, ഡൽഹിയിൽ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് സ്റ്റേജ് 3 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: മകരജ്യോതി ഇന്ന് തെളിയും: സന്നിധാനത്ത് വൻ ഭക്തജന പ്രവാഹം
Post Your Comments