മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി പാലായി അര്ജുന് (27) ആണ് വാഴക്കാട് അറസ്റ്റിലായത്. ഒൻപതിൽ പഠിക്കുന്ന കുട്ടിയെ ആണ് ഇയാൾ പലതവണ പീഡനത്തിനിരയാക്കിയത്. വിവാഹം കഴിക്കാമെന്ന് ഇയാൾ പെൺകുട്ടിക്ക് വാക്ക് നൽകുകയായിരുന്നു. ഇതിനു ശേഷമായിരുന്നു കേസിനാസ്പദമായ സംഭവം.
പെൺകുട്ടി അറിയാതെ ഇയാൾ പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ബന്ധുവീട്ടില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. പ്രതിയ്ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പെൺകുട്ടി അടുത്ത കാലത്ത് ശാരീരികമായ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുപറഞ്ഞതെന്നാണ് റിപ്പോർട്ട്.
Post Your Comments