Latest NewsNews

അവശ്യഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്നു: ആശങ്കയോടെ ജനങ്ങൾ

ഒരു ലിറ്റര്‍ പെട്രോളിന് 118.09 രൂപയും ഡീസലിന് 116.5 രൂപയുമാണ് പാകിസ്ഥാനിൽ വില.

ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് പുറമെ പെട്രോളിന്റെയും അതിവേ​ഗ ഡീസലിന്റെയും വില വര്‍ദ്ധനവിന് കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാൽ അതിനു പിന്നാലെ പാകിസ്ഥാനില്‍ അവശ്യഭക്ഷ്യവസ്തുക്കളുടെ വിലയും വർദ്ധിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ യൂട്ടിലിറ്റി സ്റ്റോര്‍സ് കോര്‍പ്പറേഷനില്‍ സാധനങ്ങളുടെ വില ഉയര്‍ത്താന്‍ മന്ത്രിസഭയുടെ സാമ്ബത്തിക ഏകോപന സമിതി അംഗീകാരം നല്‍കിയതോടെയാണ് വില കൂടിയത്.

read also:എൽജെഡിയിൽ ഭിന്നത രൂക്ഷമാകുന്നു: ശ്രേയാംസ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നേതാക്കൾ

സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്ന വിപണിയിലെ ചില അവശ്യസാധനങ്ങളുടെ വിലയാണ് വര്‍ദ്ധിച്ചിരിക്കുന്നത് ച്ചിരിക്കുന്നത്. ഒരു കിലോ​ഗ്രാം നെയ്യിന്റെ വില 170 രൂപയില്‍ നിന്നും 260 രൂപയിലെത്തി. 20 കിലോ ഗോതമ്ബ് പൊടിയുടെ വില 800 രൂപയില്‍ നിന്നും 950 രൂപയായി ഉയര്‍ന്നു. പഞ്ചസാര കിലോയ്ക്ക് 85 രൂപയാണ് ഇപ്പോൾ. മുൻപ് 68 രൂപയായിരുന്നു. ഇതിന് അനുബന്ധമായി പൊതുവിപണിയിലും വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരു ലിറ്റര്‍ പെട്രോളിന് 118.09 രൂപയും ഡീസലിന് 116.5 രൂപയുമാണ് പാകിസ്ഥാനിൽ വില. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ കൂടുകയാണെന്നും സര്‍ക്കാരിന് വേറെ മാര്‍​ഗമില്ലെന്നും വില വര്‍ദ്ധനവില്‍ പാക് മന്ത്രി ഫവാസ് ചൗദ്ധരി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button