CricketLatest NewsNewsSports

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം നാളെ: കളത്തിലിറങ്ങാൻ സാധ്യതയുള്ള ആദ്യ ഇലവൻ

കൊളംബോ: ഏറെ വെല്ലുവിളികൾ നിറഞ്ഞതാവും ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം. ഇന്ത്യൻ ക്രിക്കറ്റ് ടീം, വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമല്ല. ശിഖർ ധവാൻ നയിക്കുന്ന സംഘടന അനുഭവപരിചയമില്ലാത്ത ടീമാണ് ഞായറാഴ്ച ആരംഭിക്കുന്ന ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ നേരിടുന്നത്.
പരിശീലകനെന്ന നിലയിൽ ഇത് രാഹുൽ ദ്രാവിഡിന്റെ ആദ്യ നിയമനം മാത്രമല്ല, ടി20 ലോകകപ്പിന് മുന്നോടിയായി യുവ കളിക്കാർക്ക് ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ മുന്നിൽ വീണുകിട്ടിയ അവസരംകൂടിയാണിത് .

ഏകദിന പരമ്പരയോടെയാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കുക. ഏകദിനങ്ങൾ 18, 20, 23 തിയതികളിലായിരിക്കും നടക്കുക. ടി20 മത്സരങ്ങൾ 25, 27, 29 തിയതികളിലായും നടക്കും. സീരീസിന് ശേഷം ഉത്തരം ലഭിക്കുന്ന വലിയ ചോദ്യങ്ങളുണ്ട്. എന്നാൽ ഇപ്പോൾ, ആദ്യ ഏകദിനത്തിനായി കളത്തിലിറങ്ങാൻ സാധ്യതയുള്ള ഇലവനെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകർ.

ക്യാപ്റ്റൻ ധവാൻ തന്റെ ദില്ലി ക്യാപിറ്റൽസ് സഹതാരം പൃഥ്വി ഷായുമായി ഓപ്പണിങ് ചെയ്യും. ദേശീയ ടീമിൽ ഇടം നേടാൻ കഴിയാത്ത മനീഷ് പാണ്ഡെയാണ് മൂന്നാമനായി പരിഗണിക്കുന്നത്. പാണ്ഡെയെ സംബന്ധിച്ചിടത്തോളം ഏകദിന കരിയർ പുനരുജ്ജീവിപ്പിക്കാനുള്ള അവസാന അവസരമാണിത്. മാത്രമല്ല, സൂര്യകുമാർ യാദവും പാണ്ഡെയും തമ്മിൽ ഇലവനിലെ 3, 4 സ്ഥാനങ്ങളിൽ ചില മാറ്റങ്ങളുണ്ടാകാം.

വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിൽ മത്സരമുണ്ടാകും. തുടക്കത്തിൽ കിഷനെക്കാൾ മാനേജ്‌മെന്റ് സാംസണെ പിന്തുണയ്‌ക്കുമെന്ന് ലക്ഷ്മൺ ഉൾപ്പെടെയുള്ള മുൻ ഇന്ത്യൻ താരങ്ങൾ സൂചിപ്പിച്ചിരുന്നു. ദ്രാവിഡിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും ഇത് ഒരു തന്ത്രപരമായ തിരഞ്ഞെടുപ്പായിരിക്കും.

Read Also:- ടോക്യോ ഒളിമ്പിക്സ്: ഗെയിംസ് വില്ലേജിലും വില്ലനായി കോവിഡ്

രണ്ട് ഓൾറൗണ്ടർമാരെ ആദ്യ ഇലവനിൽ പരിഗണിക്കാനാണ് സാധ്യത. ഓൾറൗണ്ടർമാരായി ഹർദ്ദിക് പാണ്ഡ്യയും ക്രുനാലും പാണ്ഡ്യയും ഇലവനിൽ ഇടം നേടും. സീനിയർ താരമായ യുസ്‌വേന്ദ്ര ചഹലിനെ ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായി പരിഗണിക്കാൻ സാധ്യതയുണ്ട്. ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, ചേതൻ സകറിയ എന്നിവരും പേസർ നിരയിൽ ഇടം നേടും. ഐ‌പി‌എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചേതൻ സകറിയയുടെ അന്താരാഷ്ട്ര അരങ്ങേറ്റമാകും ശ്രീലങ്കൻ പര്യടനത്തിൽ മാറ്റുകൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button