തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി (34) എന്നിവർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.
എറണാകുളം സ്വദേശിനി തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എൻ.ഐ.വി., കോയമ്പത്തൂർ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 35 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 11 പേരാണ് നിലവിൽ രോഗികളായുള്ളത്. ബാക്കിയുള്ളവർക്ക് രോഗബാധ നെഗറ്റീവായെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
Read Also: പഴമക്കാര് പറയുന്നതിലും കാര്യമുണ്ട്: വാഴപ്പിണ്ടിയുടെ ഗുണങ്ങൾ അറിയാം
Post Your Comments