Latest NewsKeralaNattuvarthaNews

സമൂഹ മാധ്യമങ്ങളിൽ അതിര് വിടുന്നു: അപകീർത്തികരമായ പരാമർശങ്ങളിൽ സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

പോലീസ് കേസ് എടുത്ത ശേഷവും ആനി ശിവയ്‌ക്കെതിരായ പോസ്റ്റുകളുമായി സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു

കൊച്ചി: ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന സാഹചര്യത്തിൽ അഭിഭാഷക പദവി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. സ്വമേധയാ നടപടി സ്വീകരിക്കാൻ ശനിയാഴ്ച് നടന്ന ബാർ കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്.

എറണാകുളം സെൻട്രൽ എസ്‌ഐ ആനി ശിവയെ സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെ സംഗീത ലക്ഷ്മണ അധിക്ഷേപിച്ചിരുന്നു. അതിരൂക്ഷമായ അധിക്ഷേപമാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്. തുടർന്ന് ആനി ശിവ നൽകിയ പരാതിയിൽ സംഗീതയ്ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 580, കെ.പി നിയമത്തിലെ 120 എന്നീ വകുപ്പുകളും, ഐടി നിയമവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഗീതയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബാർ കൗൺസിലിന്റെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്ത ശേഷവും ആനി ശിവയ്‌ക്കെതിരായ പോസ്റ്റുകളുമായി സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button