ആരോഗ്യത്തിനു ഏറെ ഫലപ്രദമായ ഒന്നാണ് വാഴപ്പിണ്ടി. പഴമക്കാരൊക്കെ ഇതിനെ പാഴാക്കാതെ ഇതിന്റെ എല്ലാ ഗുണങ്ങളും തിരഞ്ഞെടുക്കുമായിരുന്നു. അതുകൊണ്ട് തന്നെ കിഡ്നി സ്റ്റോണിൽ നിന്ന് പോലും ഒരു തലമുറയെ സംരക്ഷിച്ചു നിർത്തിയിരുന്നു ഈ ഭക്ഷണം. വളരെ ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ അടങ്ങിയത് ആണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി ജ്യൂസായും തോരനായും കറിയായും കഴിക്കാറുണ്ടെങ്കിലും ജ്യൂസായി കഴിക്കുന്നതാണ് ഗുണങ്ങള്‍ ഏറെ ഉള്ളത് എന്നാണ് പഠനങ്ങൾ പറയുന്നത്. ഒരുപാട് നാരുകള്‍ അടങ്ങിയതാണ് വാഴപ്പിണ്ടി. ഇത് കഴിക്കുന്നത് ദഹനപ്രക്രിയ തന്നെ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു.
Also Read:ക്യാന്‍സര്‍ വരാതിരിക്കാൻ ഈ 5 കാര്യങ്ങള്‍ ഒഴിവാക്കിയാൽ മതി
ഇതൊരു നാട്ടുമരുന്നാണ്. മൂത്രത്തില്‍ കല്ല്, മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്കാണ് വാഴപ്പിണ്ടി ജ്യൂസ് ഉപയോഗിച്ചു വരുന്നത്. ഇരുമ്പ്, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനും വാഴപ്പിണ്ടി വളരെയധികം സഹായകരമാകും. വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
ഇത്രത്തോളം ഉപകാരപ്രദമാണെങ്കിലും നമ്മളിൽ പലരുമിന്ന് ഈ ഭക്ഷണം ഉപയോഗിക്കാറില്ല. പക്ഷെ നാട്ടിൻ പുറങ്ങളിൽ ഇപ്പോഴും വാഴപ്പിണ്ടി തോരൻ വയ്ക്കുന്നവരുണ്ട്. ജ്യൂസ് ആയി കുടിക്കുന്നവരുമുണ്ട്.
Post Your Comments