ലഖ്‌നോ: സമാജ് വാദി പാര്‍ട്ടിയുടെ റാലിക്കിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ അഞ്ച് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. സമാജ് വാദി പാര്‍ട്ടിയുടെ ആഗ്ര പ്രസിഡന്‍റ് വാജിദ് നിസാറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രകടനം. സമാജ് വാദി പാർട്ടിയുടെ ഈ റാലിക്കിടെ ആരിഫ്ഖാന്‍, ഇയാളുടെ ശിഷ്യന്‍ പങ്കജ് സിംഗ് എന്നിവരുൾപ്പെടെ പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യുപി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഖിലേഷ് യാദവ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് തൊട്ടുപിന്നാലെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് മുഴങ്ങിയത്. ഇതുസംബന്ധിച്ച് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസിൽ മറ്റാരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശനമായി വിചാരണ നടത്തുമെന്നും ആഗ്ര സിറ്റി സൂപ്രണ്ട് ബോട്രെ രോഹൻ പ്രമോദ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. അതേസമയം, സംഭവത്തിൽ മൗനം പാലിച്ചതിന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതിപക്ഷ പാർട്ടികളെ നിശിതമായി വിമർശിച്ചു. ട്വീറ്റിൽ അദ്ദേഹം പറഞ്ഞു, ‘ഇന്ത്യൻ മണ്ണിൽ പാകിസ്ഥാൻ സിന്ദാബാദിനെ സഹിക്കാൻ കഴിയില്ല. പാകിസ്ഥാൻ സിന്ദാബാദിനെതിരെ മുദ്രാവാക്യം വിളിച്ചവരെക്കുറിച്ച് എസ്പി ബിഎസ്പി കോൺഗ്രസ് എന്തുകൊണ്ട് മൗനം പാലിക്കുന്നു?’
ഇതോടെ അഖിലേഷ് യാദവിന്റെ മനോഭാവം മനസ്സിലായെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. യുപിയിലെ സെക്യൂരിറ്റിയിലും പോലീസിലും വിശ്വാസമില്ലാത്ത സമാജ്‌വാദി പാര്‍ട്ടിയുടെ രൂപരേഖ എന്താണെന്ന് ഈ സംഭവത്തോടെ പുറത്തായെന്നും യോഗി ആരോപിച്ചു.
Post Your Comments