![](/wp-content/uploads/2021/07/pak-isi.jpg)
ജയ്പൂര്‍: കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പിടിയിലായ പാകിസ്താന്‍ ചാരന്റെ പക്കല്‍ നിന്നും കണ്ടെത്തിയത് നിര്‍ണായക രേഖകള്‍. അതീവ രഹസ്യ സ്വഭാവമുള്ള നിരവധി രേഖകള്‍ ഹബീബുര്‍ റഹ്മാന്‍ എന്നയാളില്‍ നിന്നും ലഭിച്ചു. സൈനിക മേഖലകളുടെ ഭൂപടം ഉള്‍പ്പെടെ ഇയാളില്‍ നിന്നും പിടികൂടിയതായാണ് റിപ്പോര്‍ട്ട്.
Also Read: കാലങ്ങളായുള്ള നിയമം തിരുത്തി ബാര്‍ബര്‍മാര്‍ : ഈ ദിവസം മുടിവെട്ടിയാല്‍ ഒന്നും സംഭവിക്കില്ലെന്ന് സംഘടന
രഹസ്യ സ്വഭാവമുള്ള രേഖകള്‍ ആഗ്രയിലുള്ള ഒരു സൈനികനാണ് തനിയ്ക്ക് നല്‍കിയതെന്ന് ഹബീബുര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ഹബീബുര്‍ റഹ്മാനുമായി അടുത്ത ബന്ധമുള്ളവര്‍ ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യത്തിന് പച്ചക്കറികള്‍ വിതരണം ചെയ്തിരുന്നത് ഹബീബുര്‍ റഹ്മാനായിരുന്നു. ഇതിന്റെ മറവിലാണ് ഇയാള്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. മുന്‍പ് ഇയാള്‍ പാകിസ്താനിലേയ്ക്ക് പോയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments