കൊളംബോ: ശ്രീലങ്കൻ പരമ്പരക്കായി കൊളംബോയിലെത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലനം ആരംഭിച്ചു. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പരിശീലനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും ഉൾപ്പെടുന്ന പരമ്പരയിൽ ശിഖർ ധവാന്റെ നേതൃത്വത്തിൽ യുവതാര നിരയാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്
മലയാളി താരങ്ങളായ സഞ്ജു സാംസണും, ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്. ധവാനെ കൂടാതെ ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹൽ എന്നിവർ മാത്രമാണ് ലങ്കൻ പര്യടനത്തിലുള്ള ടീമിലെ കൂടുതൽ പരിചയ സമ്പത്തുള്ള താരങ്ങൾ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയ മുതിർന്ന താരങ്ങൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ്.
Read also:- മുഴുവൻ സമയവും മാസ്ക് ധരിച്ച് ഇരിക്കാനാവില്ല: പന്തിനെ പിന്തുണച്ച് സൗരവ് ഗാംഗുലി
ഏകദിന പരമ്പരയോടെയാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കുക. ഏകദിനങ്ങൾ 18, 20, 23 തിയതികളിലായിരിക്കും നടക്കുക. ടി20 മത്സരങ്ങൾ 25, 27, 29 തിയതികളിലായും നടക്കും. ഈ മാസം 13നായിരുന്നു ഏകദിന പരമ്പര ആരംഭിക്കേണ്ടിരുന്നത്. ലങ്കൻ ടീമിൽ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മത്സരം നീട്ടിവെയ്ക്കുകയായിരുന്നു.
Post Your Comments