ലണ്ടൻ: കോവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ താരങ്ങൾ ബയോ സെക്യൂർ ബബിളിലായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ അവരോട് മുഴുവൻ സമയവും മാസ്ക് ധരിച്ചിരിക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.
‘യൂറോ കപ്പിലും വിംബിൾഡണിലെയും മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചിരുന്നത് നമ്മൾ കണ്ടതാണ്. ഇന്ത്യൻ താരങ്ങളാകട്ടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം അവധിയിലും. ഈ സാഹചര്യത്തിൽ കളിക്കാർ മത്സരങ്ങൾ കാണാൻ പോയതിനെയോ മുഴുവൻ സമയവും മാസ്ക് ധരിക്കാതിരുന്നതിനെയോ കുറ്റപ്പെടുത്താനാവില്ല’ ഗാംഗുലി വ്യക്തമാക്കി. പന്തിന് കോവിഡ് സ്ഥിരീകരിച്ചതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗാംഗുലി പറഞ്ഞു.
Read Also:- ടി20 ലോകകപ്പ്: ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം
പന്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റായ ദയാനന്ത് ഗരാനിയ്ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഗരാനിയുമായി സമ്പർക്കത്തിലേർപ്പെട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ സ്റ്റാൻഡ് ബൈ ഓപ്പണർ അഭിമന്യു ഈശ്വർ, ബൗളിംഗ് പരിശീലകൻ ഭരത് അരുൺ എന്നിവരെ ടീം ഹോട്ടലിൽ അവരവരുടെ മുറികളിൽ ഐസൊലേഷനിലാണ്.
Post Your Comments