ഡല്‍ഹി: ഇന്ധനവില കൂടി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്ന് സംസ്ഥാന ധന വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാർ ഈടാക്കുന്ന വാറ്റ് നികുതി കുറയ്ക്കാനാകില്ലെന്നും പെട്രോളിനും മദ്യത്തിനും അടുത്തിടെ കേരളം നികുതി കൂട്ടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
‘സംസ്ഥാനങ്ങളുടെ ശേഷിച്ച നികുതി അവകാശം കൂടി കവരാന്‍ കേന്ദ്രത്തെ അനുവദിക്കാനാകില്ല. ജിഎസ്ടി ഇനങ്ങളുടെ സംസ്ഥാനത്തിനുള്ള നികുതി വിഹിതം കിട്ടാനായി കേന്ദ്രത്തിനു മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണ് ഇപ്പോള്‍ തന്നെയുള്ളത്. ഇന്ധനം, മദ്യം എന്നിവയില്‍ മാത്രമാണു സംസ്ഥാന സര്‍ക്കാരിനു നികുതി അവകാശമുള്ളത്. അതു കൂടി കേന്ദ്രത്തിനു നല്കുന്നതു സംസ്ഥാന താത്പര്യത്തിന് എതിരാണ്. അതിനാല്‍ സമ്മതിക്കില്ല’. കെ.എൻ. ബാലഗോപാല്‍ വ്യക്തമാക്കി.
ഇന്ധനവിലയിൽ രാജസ്ഥാന് പോലുള്ള സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ നികുതിയാണ് കേരളത്തിലുള്ളതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കുറയ്ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളില്‍ 34 രൂപയും കേന്ദ്രത്തിന്റെ നികുതിയാണെന്നും സെസ് ഇനത്തില്‍ 30 രൂപ ഈടാക്കുന്നതു കൊണ്ട് ശേഷിച്ച നാലു രൂപയുടെ വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.
Post Your Comments