ദുബായ്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. ലോകകപ്പ് ഗ്രൂപ്പ് ക്രമം ഇന്ന് വൈകുന്നേരം 3.30ന് ഐസിസി പ്രഖ്യാപിക്കും. എന്നാൽ മത്സരക്രമം അടുത്താഴ്ച മാത്രമേ പുറത്തുവിടു എന്ന് സൂചനയുണ്ട്. നറുക്കെടുപ്പിൽ ഐസിസി അധികൃതരും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും പങ്കെടുക്കും.
കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങൾ. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെസ്റ്റിൻഡീസ് കിരീടം ചൂടിയിരുന്നു.
Read Also:- ശരീരഭാരം കുറയ്ക്കാൻ പുതിനയില
ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കും ദുബായ് വേദിയാകുന്നതിനാൽ ഇന്ത്യൻ ടീമും മറ്റ് ടീമുകളിലെ താരങ്ങളും സെപ്തംബറോടെ യുഎഇയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. ടി20 ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാകും ഐപിഎൽ അവസാനിക്കുക. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യൻ സീനിയർ ടീം. മാഞ്ചസ്റ്ററിൽ സെപ്തംബർ 10 മുതൽ 14 വരെയാണ് അവസാന ടെസ്റ്റ്.
Post Your Comments