കൊല്ലം: കുണ്ടറയിൽ കിണറില്‍ കുടുങ്ങി നാല് പേര്‍ക്ക് ദാരുണാന്ത്യം. കിണറിനടിയിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശിവപ്രസാദ് (24), മനോജ് (32), സോമരാജന്‍ (54) രാജന്‍ (35) എന്നിവരാണ് മരിച്ചത്. അപകടത്തിന് കാരണം കിണറിനടിയിലെ വിഷവാതകമാകാമെന്ന് ജില്ലാ ഫയര്‍ ഓഫീസർ പറയുന്നു. കിണറിന്റെ അടിത്തട്ടില്‍ ഓക്‌സിജന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ഒടുവിൽ കിണര്‍ മൂടാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Also: കടകള്‍ തുറക്കാനുളള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി, പിന്‍മാറ്റത്തിന് പിന്നില്‍ ഇക്കാരണം
കിണറിന്റെ ആഴം നൂറടിയോളം ആണ്. ഈ കിണറിനിടയിലെ ചെളി നീക്കാനാണ് കിണര്‍ തൊഴിലാളികളായ നാലു പേരും ഇറങ്ങിയത്. എന്നാല്‍ ആദ്യമിറങ്ങിയയാളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെ ഓരോരുത്തരായി കിണറിലേക്ക് ഇറങ്ങുകയായിരുന്നു. കിണറില്‍ നിന്നും ഇവരെ പുറത്തേക്കെടുക്കുമ്പോള്‍ നാലു പേരും ബോധമറ്റ നിലയിലായിരുന്നു. ഇവരെ പുറത്തെടുക്കാന്‍ കിണറിലിറങ്ങിയ ഒരു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും കുഴഞ്ഞു വീണു.
Post Your Comments