Latest NewsKeralaNews

കടകള്‍ തുറക്കാനുളള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി, പിന്‍മാറ്റത്തിന് പിന്നില്‍ ഇക്കാരണം

തിരുവനന്തപുരം: നാളെ മുതല്‍ പെരുന്നാള്‍ വരെയുളള ദിവസങ്ങളില്‍ സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും കടകള്‍ തുറക്കാനുളള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി. വെളളിയാഴ്ച മുഖ്യമന്ത്രിയുമായി തലസ്ഥാനത്ത് ചര്‍ച്ച നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷന്‍ ടി.നസിറുദ്ദീന്‍ അറിയിച്ചു. വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Read Also : കണ്ണൂർ വിമാനത്താവളം വഴിയുള്ള ദേശീയപാതയ്ക്ക് കേന്ദ്രാനുമതി

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് ആദ്യം വ്യാപാരികള്‍ അറിയിച്ചിരുന്നു. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴിക്കോട് കളക്ടര്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞതോടെയാണ് വ്യാപാരികള്‍ തീരുമാനം എടുത്തിരുന്നത്. എന്നാല്‍ വെളളിയാഴ്ച മുഖ്യമന്ത്രിയുമായി തലസ്ഥാനത്ത് ചര്‍ച്ച നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യാപാരികളുടെ തീരുമാനത്തില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button