COVID 19KeralaNattuvarthaLatest NewsNews

സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ കുറവില്ല: പിഴവ് കണ്ടെത്താനാവാതെ സർക്കാർ

തിരുവനന്തപുരം: ലോക്ഡൗൺ പ്രഖ്യാപനവും കടുത്ത നിയന്ത്രണങ്ങളുമൊന്നും ഫലം കണ്ടില്ല. സംസ്ഥാനത്ത് ഇന്നും കോവിഡ് മരങ്ങള്‍ നൂറിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് സ്ഥിതീകരിച്ചതോടെ സർക്കാരും ആശങ്കയിലാണ്. ഇതോടെ കേരളത്തിൽ ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 14,938 ആയി വർധിച്ചു.

Also Read:പെൺകുട്ടികളെ അവരുടെ വഴിക്ക് വിടുക: നിങ്ങളുടെ കുടുംബമഹിമ ചുമക്കാനുള്ളതല്ല അവർ, റിമ കല്ലിങ്കൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്പിളുകളാണ് പരിശോധിച്ചത്.

ഉയർന്നു വരുന്ന മരണനിരക്കും, കുറയാത്ത പോസിറ്റീവ് കേസുകളും സർക്കാരിനെ പൂർണ്ണമായും പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. കോവിഡ് മരണങ്ങളെക്കാൾ ദാരിദ്ര്യം മൂലമുള്ള ആത്മഹത്യകൾ പെരുകുമെന്ന്
കാണിച്ച് സംസ്ഥാനത്തെ വ്യാപാരികളും സമരത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button