KeralaCinemaMollywoodLatest NewsNewsEntertainment

ഞങ്ങളുടെ തന്തയോ തള്ളയോ ആയി ചമയാൻ താനാരുവാ?: സാബുമോനോട് സൂര്യ, ക്ലബ് ഹൗസ് ചർച്ച താരത്തിന് കുരിശാകുന്നു

കൊച്ചി: ബിഗ് ബോസ് ആദ്യ സീസണിലെ വിജയ് ആണ് സാബുമോൻ. കഴിഞ്ഞ ദിവസം താരം നടത്തിയ ട്രാന്‍സ്‌ഫോബിക് പരാമര്‍ശത്തിനു പിന്നാലെ സാബുവിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ രംഗത്ത് വന്നിരുന്നു. ശീതളിനു പിന്നാലെ സൂര്യ ഇഷാൻ അടക്കമുള്ള നിരവധി ട്രാൻസ് ആക്ടിവിസ്റ്റുകൾ സാബുമോനെതിരെ രംഗത്ത് വരികയാണ്.

ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയിൽ സാബുമോന്‍ ട്രാന്‍സ്‌ഫോബിക്ക് ആയ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ‘ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ സാബുമോന്‍ ആരംഭിച്ച ചര്‍ച്ചകളുടെ സ്‌ക്രീൻ ഷോട്ട് പങ്കിട്ടുകൊണ്ടാണ് ശീതളും സൂര്യയും അടക്കമുള്ള ആളുകൾ എത്തിയിരിക്കുന്നത്.

Also Read:ബാലവേലയ്ക്കായി കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ഉപയോഗിച്ചിരുന്ന കേന്ദ്രം കണ്ടെത്തി പൊലീസ്

ഒരു സാഹചര്യത്തിൽ താൻ സാബു എന്ന രാജ്യദ്രോഹിയെ മനസ്സിലാക്കിയതാണെന്ന് തുറന്നു പറഞ്ഞുകൊണ്ടായിരുന്നു സൂര്യയുടെ വെളിപ്പെടുത്തൽ. രാത്രി ആയാൽ മദ്യപിച്ച് ലക്കുകെട്ട് എന്തു വിടുവായിത്തവും വിളിച്ചു പറയാം എന്ന നിൻ്റെ നിലപാടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുക തന്നെ ചെയ്യും. നിൻ്റെ പ്രിവിലേജുകൾക്കുള്ളിൽ നിന്നും, നിൻ്റെ അഹന്തയിൽ നിന്നു കൊണ്ടും ഇവിടുത്തെ ട്രാൻസ്ക കമ്മ്യൂണിറ്റികളെ വിലയിരുത്തണ്ട എന്നാണു സൂര്യ സാബുമോനോട് പറയുന്നത്. സൂര്യയുടെ വാക്കുകളിങ്ങനെ:

2014 നൽസ ജഡ്ജ്മെൻ്റ്, ട്രാൻസ്ജെൻ്റർപോളിസി 2015, ട്രാൻസ്റൈറ്റ്സ് പ്രൊട്ടക്ഷൻ ആക്റ്റ് നിലനില്ക്ക ട്രാൻസ് യുവതികൾ പെണ്ണാണോ? ശീഖണ്ഡി എന്ന പദം ഉപയോഗിക്കാമോ എന്നുള്ള ചോദ്യങ്ങൾ താനും തൻ്റെ കൂട്ടാളികളും ചേർന്ന് ചർച്ചിക്കുന്നതിലെ ആണത്വ പ്രവിലേജും നിയമബോധം ഉണ്ടെന്ന തോന്നലും തൻ്റെ മാത്രം പ്രീവിലേജ് ആണെന്ന് കരുതുക. തൻ്റെ ഭാര്യ പ്രസവിക്കുകയാണെങ്കിൽ (പ്രസവിച്ചോ എന്നറിയില്ല) ആ കുഞ്ഞുങ്ങളുടെ ക്രോമസോo നോക്കി തരം തിരിച്ച് വളർത്തുവാൻ ആഗ്രഹിക്കുകയാണെങ്കിൽ പോലും അത് കുറ്റകരമാണ്. നിലവിൽ നിങ്ങൾ ചെയ്യുന്നത് ഒരു സോഷ്യൽ ക്രൈം ആണ്. അതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.

Also Read:‘കൂടുതല്‍ കോര്‍ണറുകള്‍ നേടിയ ഇംഗ്ലണ്ടാണ് ചാമ്പ്യന്‍മാര്‍’: ട്രോളുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍

മനുസ്‌മൃതിയും സംഘ വലുതപക്ഷ ഐഡിയോളജിയും ഉന്നയിച്ച് കൊണ്ട് ഭരണഘടനയെയും ജസ്റ്റിസ്നെയും ഇക്വാലിറ്റിയെയും അവകാശങ്ങളെയും സെൽഫ് ഡിഗിനിറ്റിയെയും നിഷ്കരുണം തള്ളി പറയുകയും തങ്ങളുടെതായ ഉട്ടോപ്യൻ രാജ്യം സ്വപ്നം കാണുന്ന ഈ കൊലപാതക വാസനയുള്ള ഇൻസെലുകളെ തിരിച്ചറിയണം. ഇവിടെത്തെ ഭരണകൂടവും നിയമവും മാധ്യമങ്ങളും പൊതു സമൂഹവും ഇവർക്കെതിരെ ജാഗരൂഗരാകണം. ഇത് ഒരു നിസ്സാരമായ നവമാധ്യമ ചർച്ച എന്നതിലുപരി വളരെ അപകടം പിടിച്ച നാടിനാപത്തായ ഒരു പ്രവർത്തിയാണ്.

പലതരം ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് നേടിയെടുത്തതാണ് ക്യുവർ മനുഷ്യർ. കേരളം പോലൊരു സ്ഥലത്തെ വിസിബിലിറ്റി അതിനെ ഒക്കെ പിറകോട്ട് വലിക്കുന്ന ഇത്തരം നടപടികളെ നിയപരമായി നേരിടണം. പോലീസും ഭരണകൂടവും ഇത്തരം വിഷയത്തിൽ ഇടപെടണം. വലിയ ഒരു സൈബർ ആപത്തിനെയാണ് കേരളം നേരിടാൻ പോകുന്നത്. ഇടതുപക്ഷ ഗവൺമെൻ്റ് 2018 തന്നെ ട്രാൻസ്ജെൻ്റർ മനുഷ്യരെ ട്രാൻസ് വ്യക്തികൾ എന്ന് അഭിസംബോധന ചെയ്യണം എന്നുള്ള നിയമം പാസാക്കിയ ഈ സംസ്ഥാനത്ത് അവരുടെ പേരിടൽ ചടങ്ങ് നടത്താൻ സാബുമോൻ ആരാടാ? ഞങ്ങളുടെ തന്തയോ തള്ളയോ ആയി ചമയാൻ താനാരുവാ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button