തിരുവനന്തപുരം: ട്രാന്സ്ജെന്ഡര് ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ജീവനൊടുക്കിയ സംഭവത്തില്‍ വലിയ വിവാദങ്ങളും ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇതിനിടെ ഇവരുടെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ തന്നെ വിഭാഗീയത ആണ് ഉള്ളത്. പരസ്പരം പോരടിക്കുന്ന തരത്തിൽ നിരവധി പോസ്റ്റുകൾ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. ശീതൾ ശ്യാം എന്ന ആക്ടിവിസ്റ്റിനെതിരെ ആണ് ആരോപണങ്ങൾ ഉയരുന്നത്.
ജീവിച്ചിരുന്നപ്പോൾ അനന്യ കുമാരിക്കെതിരെ ഇവർ പലതരത്തിലും വേദനിപ്പിക്കുന്ന നിലപാടുകൾ എടുത്തതായാണ് ഇപ്പോൾ പല കമന്റുകളും പോസ്റ്റുകളും പ്രചരിക്കുന്നത്. മരിക്കുന്നതിന് ദിവസങ്ങൾ മുൻപ് എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് അനന്യയെ വെട്ടിമാറ്റിയാണ് ശീതൾ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ അനന്യ മരിച്ചു കഴിഞ്ഞപ്പോൾ ശവസസംസ്കാര ചടങ്ങുകളിൽ ശീതൾ മുന്നിൽ തന്നെയുണ്ടാവുകയും നിരവധി പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലം വെറും പ്രഹസനം മാത്രമാണ് എന്നാണ് ഇവരുടെ കമ്മ്യൂണിറ്റിയിൽ തന്നെയുള്ളവർ ആരോപിക്കുന്നത്.
സീമ വിനീതിന്റെ പോസ്റ്റ് ഇങ്ങനെ,
‘ശീതൾ ശ്യം നിന്റെ മുഖത്തു നീട്ടി ഒരു തുപ്പ് തുഫ്ഫ്ഫ്ഫ്
അനുഭവിക്കും നീ അല്ലാതെ എവിടെ പോവാൻ’
‘യഥാർത്ഥ ഫോട്ടോയും പ്രമുഖ ആക്റ്റിവിസ്റ്റ് പോസ്റ്റ് ചെയ്ത ഫോട്ടോയും കഷ്ടം
ഇങ്ങനെ മുറിച്ചു കളയാൻ ആയിരുന്നെങ്കിൽ എന്തിനാ പോയി ഫോട്ടോക്ക് നിന്നത്’
ദിയ സേനക്കെതിരെയും സീമ പോസ്റ്റ് ഇട്ടിട്ടുണ്ട്,
‘ ഇതിൽ ഇപ്പോൾ ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് ഒരു പിടിയും ഇല്ല……
ശെരിക്കും പലരും പലരുടെയും കളിപാവകൾ ആണ്
ഇന്നും സോഷ്യൽ മീഡിയ പല കാര്യങ്ങളും മനസ്സിലാക്കാതെ ആണ് പല കര്യങ്ങളും വളച്ചൊടിക്കുന്നത്…..
പലരും ഇപ്പളും രണ്ടുകാലിൽ തന്നെയാണ് നിപ്പ്
ഈ വോയിസ് റെക്കോർഡ് കേട്ടപ്പോൾ പലരുടെയും അജണ്ട മനസ്സിലാവുന്നില്ല
സ്വയം മണ്ടരാണോ അതോ മണ്ടൻ എന്ന് അഭിനയിക്കുന്നതാണ്…….
ഈ വോയിസ് പുറത്തു വിടുന്നതിലൂടെ ഇനിയും ശത്രുക്കൾ കൂടിയേക്കാം…….
ദയവു ചെയ്തു നിങ്ങൾ കമ്മ്യൂണിറ്റിക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കരുത്’
‘ഞാൻ ആത്മഹത്യ ചെയ്യില്ല ചിലപ്പോൾ കൊല്ലപ്പെട്ടേക്കും ഞാനും നാളെ പക്ഷേ പറയാനുള്ളത് മുഴുവൻ പറഞ്ഞവസാനിപ്പിക്കും
ആരെയും ഭയം ഇല്ല ആരുടേയും തണലിൽ അല്ല ഞാൻ ജീവിക്കുന്നത്
ഒറ്റക്കാണ് എന്ന പൂർണ്ണ ബോധ്യമുണ്ട്
ഒറ്റക്ക് നിന്നല്ലേ ഇതുവരെ എത്തിയത് ഇനിയും ഒരു കൂട്ടത്തിന്റെയും കൂട്ട് വേണ്ട
സീമ……’
അക്കുമ്മ അക്കു എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഇങ്ങനെ,
‘ ശീതൾ ശ്യം എന്ന വ്യക്തി അനന്യ അറിയാത്ത പറയാത്ത കാര്യം എന്തിനാണ് അനന്യ പറഞ്ഞു എന്നപേരിൽ ഒരു പബ്ലിക് ഇടത്തിൽ സംസാരിച്ചത്? അനന്യ മനസവാചാ അറിയാത്ത ഒരു കാര്യത്തിൽ ശീതൾ ശ്യാമിന് അഭിപ്രായം പറയാൻ അധികാരം തന്നത് ആരാണ്.
ശീതളിന്റെ പ്രവർത്തി അനന്യയെ അങ്ങേയറ്റം മാനസികമായി തളർത്തി എന്ന് അനന്യ തന്നെ പറയുന്നത് കേൾക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാകുന്നില്ല.
രണ്ടു recordsum കേൾക്കുക….’
‘ഈ ചർച്ച ആണ് അനന്യയുടെ മരണത്തിലേക്കുള്ള വഴി വെട്ടിയത് എന്നതിൽ സംശയം ഒട്ടും തന്നെ ഇല്ല…
അനന്യോട് കാണിച്ച അനീതിയിൽ ശീതൾ ശ്യാമിന്റെ അനുമാനം കേട്ടിട്ട് ഒക്കാനം വരുന്നത് എനിക് മാത്രം ആണോ…
ഇതിന് ശേഷം ആണ് അനന്യ സ്വയം ഗ്രൂപ്പ് തുടങ്ങുന്നതും വീണ്ടും പ്രശ്നം മാധ്യമ ശ്രദ്ധ നേടുന്നുതും, ദുരൂഹമായി മരണപ്പെടുന്നതും.’
Post Your Comments