KeralaLatest NewsNews

ട്രാൻസ്‌ജെൻഡേഴ്‌സിന് എവിടെയാണ് നിങ്ങൾ സംരക്ഷണം ഏർപ്പെടുത്തിയത്? മുഖ്യമന്ത്രിയുടെ പ്രചാരണ വീഡിയോയ്‌ക്കെതിരേ അവന്തിക

ട്രാൻസ്‌ജെൻഡേഴ്‌സിന്റെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരായിരുന്നുവെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി പുറത്തിറക്കിയ വീഡിയോയ്‌ക്കെതിരേ വ്യാപക വിമർശനം. വീഡിയോ കണ്ടിട്ട് ശരിക്കും ചിരി വന്നുവെന്നാണ് കോട്ടയം ജില്ലയിലെ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ജസ്റ്റീസ് ബോർഡ് മെമ്പർ ആയിരുന്ന അവന്തിക വിഷ്ണു പറയുന്നത്. ട്രാൻസ് വുമൺസിന് എവിടെയാണ് നിങ്ങൾ സംരക്ഷണം ഏർപ്പെടുത്തിയത് എൽഡിഎഫ് സർക്കാരേ എന്നും അവന്തിക ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവന്തികയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………………….

ഈ വീഡിയോ കണ്ടിട്ട് ശെരിക്കും ചിരി വന്നു transgenders ന്റെ സംരക്ഷണം പോലും transwomens നു എവിടെയാണ് നിങ്ങൾ സംരക്ഷണം ഏർപ്പെടുത്തിയത് ldf സർക്കാരേ? കോട്ടയം ജില്ലയിലെ transgenders ന്റെ ജസ്റ്റിസ് ബോർഡ് മെമ്പർ ആയിരുന്ന ഞാൻ പറയുന്നു നിങ്ങൾ ഒരു സംരക്ഷണവും ഏർപ്പെടുത്തിയിട്ടില്ല പല പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിലെ പല പോലീസ് സ്റ്റേഷൻ കേറി ഇറങ്ങിയ വ്യക്തിയാണ് ഞാൻ അന്ന് പോലീസുകാർ ചോദിച്ചിരുന്നതു ഏത് നിയമം മൂലമാണ് കേസ് എടുക്കുക എന്ന് , അന്ന് ഞങ്ങൾ പറഞ്ഞു സാധാരണ മനുഷ്യർക്കു നൽകുന്ന നീതി മതിയെന്ന്.

Read Also :   ‘പുരുഷന്മാരുടെ ദൃഷ്ടി മൂലം സ്ത്രീകൾക്ക് ഈ മാരക രോഗങ്ങൾ ഉണ്ടാകും അതിനാൽ ബുർഖ ധരിക്കണം’ : സാക്കിർ നായിക്

പിന്നെ പല കേസുകളിലും നീതി വാങ്ങിയെടുത്തുട്ടെങ്കിൽ അത് വായിട്ടലച്ചിട്ടു തന്നെ ആയിരുന്നു. സ്ത്രീസുരക്ഷനിയമങ്ങൾ കൊണ്ടുവന്നു എന്ന് പറയുന്ന നിങ്ങൾ transwomens ന്റെ സുരക്ഷയ്ക്കുവേണ്ടി ഒരു നിയമം നിർമ്മിക്കാൻ നിങ്ങളുടെ നിയമനിർമ്മാണ സഭക്ക് കഴിഞ്ഞോ? നിങ്ങൾ കുറച്ചു ഷെൽട്ടർ ഹോമുകൾ അല്ലാതെ ഏത് പാർപ്പിടം ആണ് ഉണ്ടാക്കി കൊടുത്തത്? അടിസ്ഥാനപരമായി താഴേക്കെടയിൽ കഴിയുന്ന transgenders വ്യക്തികൾ ഇപ്പോഴും തെരുവുകളിലാണ് അവർക്കു ജീവിക്കാൻ വേണ്ടി ,ഒരു നേരത്തെ ആഹാരത്തിനു വേണ്ടി . മെട്രോയിൽ ജോലി ചെയ്യ്തിരുന്ന transgenders ഒക്കെ എവിടെപ്പോയി? നിങ്ങൾ ബാക്കിയുള്ളവർക്ക് metroഫ്ലാറ്റ് കെടിപൊക്കിയപ്പോൾ അവിടെ ഏതെങ്കിലും transgenders നു നിങ്ങൾ താമസസൗകര്യം ഏർപ്പെടുത്തിയോ?

മാന്യമായ എന്ത് തൊഴിൽ ഏർപ്പെടുത്തി കുറേ കോഴ്സുകൾ പഠിപ്പിടിച്ചു എന്നല്ലാതെ placement ഏർപ്പെടുത്തിയോ? സർജറി റീഫണ്ട് നിങ്ങൾ എങ്ങനെയാണ് നിങ്ങൾ നൽകുന്നത് സ്വയം പണം എവിടുന്നേലും കണ്ടെത്തി സർജറി ചെയ്തതിനു ശേഷം റീഫണ്ട് ഓപ്ഷൻ മാത്രേ നിലവിൽ ഉള്ളൂ അപ്പോൾ അതിനുള്ള പണം സാധാരണക്കാരായ transgenders എവിടുന്ന് കണ്ടെത്തും? സ്വകാര്യആശുപത്രികളിൽ മാത്രമാണ് നിലവിൽ സർജറി നടക്കുന്നത്, അതും ഭീമമായ തുകയും, സ്വകാര്യആശുപത്രികൾ പാവപെട്ട transgenders നെ പിഴിയുന്നു ,കുറേ വർഷങ്ങൾക്കു മുന്നേ കോട്ടയം മെഡിക്കൽ കോളേജിൽ അവിടുത്തെ ഭരണകൂടവു ലീഗൽ സർവീസ് അതോറിറ്റിയും കൂടി താല്പര്യമെടുത്തു ഒരു transgender ക്ലിനിക് തുടങ്ങിവെച്ച് എന്നല്ലാതെ എന്ത് പ്രവർത്തനം ആണ് അവിടെ നടക്കുന്നത് അത് ചൂണ്ടി കാണിച്ചു ഞങ്ങൾ തന്ന പരാതി എവിടെ?

Read Also :  കോലീബി സഖ്യം ഉണ്ടായിട്ടുണ്ട് ; ബാലശങ്കറിന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് ഒ.രാജഗോപാല്‍

അവിടുത്തെ doctors ഇപ്പോഴും സർജറി ചെയ്യാൻ തയ്യാറാണ് എന്ത് കൊണ്ട് നിങ്ങൾ അനുമതി നൽകുന്നില്ല? നിങ്ങൾ സ്വകാര്യമേഖലയെ സംരക്ഷിക്കുക അല്ലേ ചെയ്യുന്നത്? നിങ്ങൾ പറയുന്നു ചേർത്ത് നിർത്തുന്നു എന്ന് അടിസ്ഥാനപരമായി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ളബാധ്യത അതാത് സർക്കാരുകൾക്കാണ് അല്ലാതെ ഇതൊന്നും ആരുടേയും പോക്കറ്റിൽ നിന്നും എടുത്തു ചെയ്യുന്നതല്ലല്ലോ ആരെങ്കിലും എന്തെങ്കിലും ഒക്കെ വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ അവകാശമാണ് അല്ലാതെ നിങ്ങളുടെ ഔദാര്യമല്ല.

https://www.facebook.com/jomon.luka.1/posts/2921767981437588

 

shortlink

Related Articles

Post Your Comments

Related Articles


Back to top button