ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് നടപടി. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നാണ് സൂചന.
ജൂലൈ 19 ഓടെ പബ്ബുകളും തുറക്കാനും സാധ്യതയുണ്ട്. ഷോപ്പിങ് മാളുകൾ തുറക്കാനും കടകളുടെ പ്രവർത്തന സമയം കൂട്ടാനും തീരുമാനമുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. കാണികളുടെ എണ്ണം കുറച്ച് സിനിമാ തിയറ്ററുകളും മൾട്ടിപ്ലക്‌സുകളും തുറക്കാനും സാധ്യതയുണ്ടെന്നാണ് സൂചനകൾ. സംസ്ഥാനത്തെ 31 ജില്ലകളിൽ നിലവിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Post Your Comments