ഷാർജ: ദിയാധനമായ 40 ലക്ഷം രൂപയില്ലാത്ത കാരണത്താൽ യുവാവ് ഷാർജയിലെ ജയിലിൽ നാലരവർഷമായി തുടരുന്നു. കൊടുവള്ളി സ്വദേശിയായ ഫസലു റഹ്മാനാണ് ഷാർജയിൽ ദുരിത ജീവിതം അനുഭവിക്കുന്നത്. തുകയടച്ചാൽ ഉടൻ മോചനമുണ്ടാകുമെന്നാണ് നിയമവിദഗ്ദർ പറയുന്നത്. തന്റെ നിരപരാധിത്വം പോലും തെളിയിക്കാൻ കഴിയാതെയാണ് സയ്യിദ് ഫസലു റഹ്മാന്റെ ജീവിതം കടന്നു പോകുന്നത്.
Also Read:ലൈംഗിക ബന്ധത്തിനിടെ കൊലപാതകം: ഗർഭിണിയായ യുവതിയെ കൊന്ന കാമുകനും യുവതിയും പിടിയില്‍
2007 ഫെബ്രുവരിയിൽ ഹാദി മുഹമ്മദ് അൽ ബെഹ്‌റുദി എന്ന വിദേശി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് 2017 ലാണ് ഫസലു റഹ്മാൻ അറസ്റ്റിലായത്. എന്നാൽ ഇതേ സമയത്ത് ഫസലു റഹ്മാൻ നാട്ടിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കൊല്ലപ്പെട്ടയാളുടെ കുളിമുറിയിൽ ഫസലു റഹ്മാന്റെ വിരലടയാളം കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.
കൊലപാതകം നടന്ന സമയത്ത് കേരളത്തിലായിരുന്നുവെന്നത് തെളിയിക്കാൻ തക്ക രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നാണ് ഫസലു റഹ്മാനെ കുറ്റവാളിയാക്കി പോലീസ് അറസ്റ്റ് ചെയ്തത്.
ബ്ലഡ് മണിയായി രണ്ടുലക്ഷം ദിർഹം ലഭിക്കണമെന്നാണ് മരിച്ചയാളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത്. ഫസലു റഹ്മാന്റെ മോചനത്തിന് വേണ്ടി കേരളത്തിൽ നിന്നും വലിയ നീക്കങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.
Post Your Comments